COVID 19Latest NewsNewsInternational

നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദം : പുതിയ പഠന റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ : നോവാവാ‌ക്‌സിന്റെ പുതിയ കൊവിഡ് വാക്‌സിന്‍ വിവിധ വകഭേദങ്ങള്‍ക്കെതിരെ വളരെ ഫലപ്രദമെന്ന് പഠനം. പുതിയ വകഭേദങ്ങള്‍ക്കെതിരെ 93 ശതമാനം വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വെളിപ്പെടുത്തൽ. 65 വയസിന് മുകളിലുള‌ള ഹൈ റിസ്‌ക് കാ‌റ്റഗറിയിലും അതിന് താഴെ പ്രായമുള‌ള ഗുരുതര രോഗം ബാധിച്ചവരിലും വാക്‌സിന്‍ 91 ശതമാനം മികച്ച ഫലപ്രാപ്‌തിയാണ് കാണിച്ചതെന്ന് കമ്പനി അറിയിച്ചു.

Read Also : പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി മരണം 

നോവാവാക്‌സ് എന്‍‌വി‌എക്‌സ്-കോവ് 2373 എന്ന പുതിയ വാക്‌സിന്‍ 90.4 ശതമാനം ഫലപ്രാപ്‌തിയാണ് കൈവരിച്ചത്. വലിയ രോഗമുള‌ളവരില്‍ 100 ശതമാനം ഫലപ്രാപ്‌തിയുമുണ്ടായി. ഈ വര്‍ഷം മൂന്നാം പാദത്തില്‍ അംഗീകാരത്തിനായി ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ സമീപിക്കാനാണ് കമ്പനി തീരുമാനം.

മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇടത്തരം, ഗൗരവകരമായ രോഗബാധിതരില്‍ 100 ശതമാനം ഫലപ്രദവും ആകെ 90 ശതമാനം ഫലപ്രദവുമാണ് വാക്‌സിന്‍ എന്നാണ് കമ്പനി വെളിപ്പെടുത്തിയത്. ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രതിമാസം 100 മില്യൺ ഡോസുകൾ ഉൽപാദിപ്പിക്കാനാണ് കമ്പനി തീരുമാനമെന്നും പ്രതിമാസം 150 മില്യൺ ഡോസ് ഈ വർഷം അവസാനത്തോടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button