COVID 19Latest NewsNewsInternationalUK

ബ്രിട്ടനില്‍ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ലണ്ടന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാലാഴ്ച്ച കൂടി നീട്ടിയതായി അറിയിച്ചു. കോവിഡ് ഡെല്‍റ്റ വകഭേദത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്നരുടെ എണ്ണം ഉയരുകയാണ്. വരും ആഴ്ചകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നരുടെ എണ്ണം വര്‍ധിക്കുമെന്നാണ് സൂചന.

ജൂൺ 21 വരെയാണ് ബ്രിട്ടനില്‍ നേരത്തെ ലോക്ഡൗണ്‍ ഏർപ്പെടുത്തിയിരുന്നത്. കുറച്ചുകൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കുന്നത് തീരുമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈ 19 മുതല്‍ പൂര്‍ണമായി ഇളവുകള്‍ നല്‍കാമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. ആല്‍ഫയേക്കാള്‍ 40 ശതമാനം വേഗത്തിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം പടരുന്നതെന്ന് ബ്രിട്ടന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നല്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്താല്‍ ഈ വകഭേദങ്ങളെ ചെറുക്കാനാകുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button