KeralaLatest NewsNews

ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി 16 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നൽകി പിണറായി സർക്കാർ

തിരുവനന്തപുരം : പുതിയ വാഹനങ്ങൾ വാങ്ങാൻ അനുവദിക്കില്ല എന്ന സർക്കാർ ഇറക്കിയ ചെലവ് ചുരുക്കൽ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വിജിലൻസ് വകുപ്പിന് 67.26 ലക്ഷം രൂപയുടെ വാഹനം വാങ്ങാൻ അനുമതി നൽകി പിണറായി സർക്കാർ. വിജിലൻസിന്റെ ഉയർന്ന ഉദ്യോസ്ഥർക്ക് സഞ്ചരിക്കാനാണ് ഇന്നോവ ക്രിസ്റ്റയടക്കമുള്ള വാഹനങ്ങൾ വാങ്ങുന്നത്   എന്നാണ് സൂചന.

Read Also : കേന്ദ്ര നിയമ മന്ത്രാലയം 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്  

വിജിലൻസ് ഡയറക്ടറുടെ കത്ത് പരിഗണിച്ചാണ് വാഹനം വാങ്ങാൻ അനുമതി നൽകിയത്. ഈ മാസം 7 ന് വിജിലൻസ് വകുപ്പിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. പുതിയതായി 16 വാഹനങ്ങളാണ് വാങ്ങുന്നത്. 2 ടൊയോട്ട ഇന്നോവ ക്രിസ്റ്റ, 4 മഹീന്ദ്ര ബൊലേറോ BS6, 10 ഹോണ്ട ഷൈൻ ഡിസ്ക് BS6 എന്നീ വാഹനങ്ങൾ ആണ് വാങ്ങുന്നത്. വിജിലൻസ് വകുപ്പിന്റെ മോഡണസേഷൻ ശീർഷകത്തിൽ നിന്നാണ് വാഹനം വാങ്ങാനുള്ള ചെലവ് വഹിക്കേണ്ടത്.

നിലവിലുള്ള 18 വാഹനങ്ങൾ ഉപയോഗശൂന്യമായെന്നും ഇത് കേസ് അന്വേഷണങ്ങളെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി നൽകി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button