Latest NewsKeralaNewsIndia

കേന്ദ്രത്തിന്റെ വിരട്ടൽ ഫലിച്ചു : പുതിയ ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് വ്യക്തമാക്കി ട്വിറ്റർ

മാർഗനിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നു ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു

ഡൽഹി: പുതിയ ഐ.ടി മാർഗനിർദേശങ്ങൾ പാലിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പുരോഗതി ഐ.ടി മന്ത്രാലയത്തെ അറിയിക്കുന്നുണ്ടെന്നും വ്യക്തമാക്കി സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ. ഇതിന്റെ ഭാഗമായി ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചെന്നും ഉദ്യോഗസ്ഥന്റെ വിവരങ്ങൾ ഉടനെ മന്ത്രാലയവുമായി പങ്കുവയ്ക്കുമെന്നും ട്വിറ്റർ അറിയിച്ചു. നേരത്തെ പുതിയ ഐ.ടി മാർഗനിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്നു ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകിയിരുന്നു.

പരാതി പരിഹാരത്തിനായി റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും, നിയമ സംവിധാനങ്ങളുമായുള്ള ഏകോപനത്തിനു നോഡൽ ഓഫിസറെയും കരാർ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ച നടപടി. ഉദ്യോഗസ്ഥരുടെ സ്ഥിരം നിയമനം ഉടൻ നടത്തുമെന്നും ട്വിറ്റർ വ്യക്തമാക്കി.

അതേസമയം, പുതിയ ഐ.ടി നിയമങ്ങൾ പാലിക്കുന്നതിലെ കാലതാമസത്തെ തുടർന്ന് ട്വിറ്ററിനെതിെര കേന്ദ്രസർക്കാർ കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇതിനായി സർക്കാരിന്റ ഭാഗത്തുനിന്നും നയപരമായ സമ്മർദ്ദവും കമ്പനിക്ക് മേൽ ഉണ്ടായി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കത്തിന് മേൽ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ ഐ.ടി നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button