KeralaLatest NewsNews

‘ദലീമയ്ക്ക് പാട്ടു പാടാമെങ്കില്‍ തനിക്കെന്തു കൊണ്ട് പാട്ടു പാടിക്കൂടാ…’: പൊട്ടിത്തെറിച്ച് രമ്യ ഹരിദാസ്

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗംഗാധരന്‍ ആയിരുന്നെങ്കില്‍ ഇത്തവണ നാസര്‍ ആണ്.

ആലത്തൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണം അതിരു കടന്നതാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. തനിക്കെതിരെ വ്യാപക അധിക്ഷേപം നടക്കുകയാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും രമ്യ ഹരിദാസ് പറയുന്നു.

‘നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗംഗാധരന്‍ ആയിരുന്നെങ്കില്‍ ഇത്തവണ നാസര്‍ ആണ്. അതിനു മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അത് വിജയ രാഘവന്‍ സര്‍ ആയിരുന്നു. ഇത്തവണ നടന്‍ ഇര്‍ഷാദും, നിയമസഭയില്‍ ദലീമയ്ക്ക് പാട്ടു പാടാമെങ്കില്‍ തനിക്കെന്തു കൊണ്ട് പാട്ടു പാടിക്കൂടാ’- രമ്യ ഹരിദാസ് ചോദിച്ചു.

‘ഞാനൊരു പാട്ട് പാടിയാല്‍ തെറ്റ്. നിയമസഭയില്‍ ദലീമ പാട്ട് പാടിയതോ? ഞാന്‍ അവരെ വളരെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അവര്‍ പാടിയതില്‍ ഒരു തെറ്റുമില്ല. പക്ഷെ എന്തു കൊണ്ട് രമ്യ ഹരിദാസിന് പാടിക്കൂടാ. ദലീമയ്ക്കും രമ്യ ഹരിദാസിനും ഇവിടെ പാടാന്‍ പറ്റണം. പാട്ട് പാടുന്നത് എന്റെ സ്വാതന്ത്രമാണ്’- രമ്യ ഹരിദാസ് പറഞ്ഞു.

Read Also: അഞ്ചുവര്‍ഷ വിസക്കാര്‍ക്ക് ആശ്വാസ വാർത്തയുമായി ദുബായ്

ഒരു വ്യക്തിയോടും ഇത്രമാത്രം അസഹിഷ്ണുത പാടില്ലെന്നാണ് അധിക്ഷേപിക്കുന്നവരോട് പറയാനുള്ളതെന്നും രമ്യ ഹരിദാസ് പറഞ്ഞു.  കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കന്മാരിൽ നിന്നും തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും രമ്യ ഹരിദാസ് മലയാള മനോരമയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button