KeralaLatest NewsNews

മരംകൊള്ള കേസ്: ഏകോപനത്തോടെയുള്ള സമഗ്ര അന്വേഷണമാണ് ലക്ഷ്യമെന്ന് എഡിജിപി ശ്രീജിത്ത്

മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു

കൽപ്പറ്റ: മരംമുറി കേസുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകളടക്കമുള്ളവയുടെ ഏകോപനത്തോടെയുള്ള സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. മരംമുറിയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ എല്ലാവരെയും അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയതിൽ ഭിന്നാഭിപ്രായം ഇല്ല: നേതാക്കൾ ഒറ്റക്കെട്ടാണെന്ന് താരിഖ് അൻവർ

നിരാലംബരായ ആളുകൾ മരംവെട്ടുന്നതും, മരംകൊള്ളക്കാരുടെ മാഫിയ തടിവെട്ടിക്കടത്തുന്നതും വെവ്വേറെ കാണാൻ അന്വേഷണ സംഘത്തിന് കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

റവന്യൂ ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന മരം കൊള്ളയെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വയനാട്ടിലെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി ക്രൈംബ്രാഞ്ച് സംഘം ചർച്ച നടത്തി. ധനേഷ് കുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും, വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഷാന്റി ടോമും, രണ്ട് റവന്യൂ ഡെപ്യൂട്ടി കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

Read Also: ക്രിസ്ത്യൻ നാടാർ സമുദായത്തിന് വിദ്യാഭ്യാസ മേഖലയിലും സംവരണം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button