KeralaLatest NewsNews

ലോട്ടറി വില്‍പന ഇന്നു മുതല്‍: വിഷു ബംപര്‍ നറുക്കെടുപ്പ് ജുലൈ 22ന്

ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ലോട്ടറി വില്‍പന ഇന്നു മുതല്‍ പുനരാരംഭിക്കും. കോവിഡിനെ തുടർന്ന് മാറ്റിവച്ച ലോട്ടറികളുടെ നറുക്കെടുപ്പ് ഈ മാസം 25 മുതല്‍ നടക്കും. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി പുതിയ പ്രതിവാര ലോട്ടറികളുടെ നറുക്കെടുപ്പ് ആരംഭിക്കും. ലോട്ടറികളുടെ എണ്ണം, തീയതികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: കോടിയേരി പുത്രന് വീണ്ടും നിരാശ: ബിനീഷിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതിന്റെ കാരണം സ്വന്തം വക്കീൽ തന്നെ !

അതേസമയം ഇന്ന് മുതൽ ലോട്ടറി ഓഫിസുകളില്‍ ലോട്ടറി ടിക്കറ്റ് വില്‍പന തുടങ്ങും. ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പരിമിതപ്പെടുത്തും. നറുക്കെടുപ്പ് ദിവസങ്ങള്‍: സ്ത്രീശക്തി 259 ഈ മാസം 25, അക്ഷയ 496 — 29, കാരുണ്യ പ്ലസ് 367 ജൂലൈ 2, നിര്‍മല്‍ 223 – 6, വിന്‍വിന്‍ 615- 9, സ്ത്രീശക്തി 260 – 13, അക്ഷയ 497 – 16, ഭാഗ്യമിത്ര ബിഎം 6 – 20, ലൈഫ് വിഷു ബംപര്‍ ബിആര്‍ 79 – 22

shortlink

Related Articles

Post Your Comments


Back to top button