Latest NewsKeralaNews

ലക്ഷദ്വീപിലേയ്ക്ക് എം.പി മാരുടെ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു

കോവിഡ് സാഹചര്യത്തില്‍ യാത്ര നീട്ടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് കേരളത്തില്‍ നിന്നുളള എം.പിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. വിഷയത്തില്‍ കോടതി അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട് തേടി. കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും  ടി.എന്‍ പ്രതാപനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്.

Read Also : ‘ഞാന്‍ വിളിച്ചു, മെസ്സേജും അയച്ചു, പക്ഷേ മറുപടി തന്നില്ല’: മീഡിയ വണ്ണിന്റെ വിശദീകരണം തള്ളി ഐഷ സുല്‍ത്താന

അതേസമയം, കോവിഡ് സാഹചര്യത്തില്‍ യാത്ര നീട്ടാന്‍ ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയില്‍  അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ എത്തിയപ്പോള്‍ കൂടെ നിരവധി പേര്‍ ഉണ്ടായിരുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രണ്ട് രീതിയില്‍ കാണുന്നത് ഉചിതമല്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഹര്‍ജി അടുത്തയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അഡ്മിനിസ്‌ട്രേറ്റര്‍ ദീപില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളില്‍ ജനങ്ങളുടെ പരാതി കേള്‍ക്കാനും സാഹചര്യങ്ങള്‍ നേരിട്ടു വിലയിരുത്താനുമാണ് ജനപ്രതിനിധികള്‍ സന്ദര്‍ശനാനുമതി തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button