KeralaLatest NewsNews

‘സര്‍ക്കാരിന്‍റെ കൈകള്‍ വളരെ ശുദ്ധമാണ്’: തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടുമെന്ന് റവന്യൂ മന്ത്രി

പുതിയ എഫ്‌ ഐ ആര്‍. കണ്ടിട്ടില്ല. സംഭവത്തില്‍ പൊതു അന്വേഷണമാണ് നടക്കുന്നത്.

തിരുവനന്തപുരം: മരം മുറിക്കേസിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്‍റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്ന് മന്ത്രി വ്യക്തമാക്കി. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്നും ഏതെങ്കിലും ഒരു വില്ലേജ് ഓഫീസറുടെ നടപടിയാകാം മരംമുറിക്ക് പിന്നിലെന്നും മന്ത്രി പറഞ്ഞു.

‘ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തതാണ്. തെറ്റായ നടപടിക്ക് ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ എല്ലാ കൃത്യതയോടെയും പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയും ചെയ്യും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പേടിക്കാനില്ല’- മന്ത്രി പറഞ്ഞു.

Read Also:  ഞാന്‍ വിളിച്ചു, മെസ്സേജും അയച്ചു, പക്ഷേ മറുപടി തന്നില്ല : മീഡിയ വണ്ണിന്റെ വിശദീകരണം തള്ളി ഐഷ സുല്‍ത്താന

‘സര്‍ക്കാരിന്‍റെ കൈകള്‍ വളരെ ശുദ്ധമാണ്. തെറ്റ് ചെയ്‌താല്‍ ശിക്ഷിക്കപ്പെടും. ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ല. ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച്‌ അവതരിപ്പിച്ചത് ആരാണെങ്കിലും കര്‍ശനമായ നടപടിയുണ്ടാകും. പുതിയ എഫ്‌ ഐ ആര്‍. കണ്ടിട്ടില്ല. സംഭവത്തില്‍ പൊതു അന്വേഷണമാണ് നടക്കുന്നത്’-മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button