Latest NewsBikes & ScootersNews

യമഹ FZ-X ഡെലിവറി ആരംഭിച്ചു

ദില്ലി: പുതിയ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ജപ്പാനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ. FZ- സീരിസിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലിന്റെ അവതരണം. FZ-X എന്ന പേരിൽ അറിയപ്പെടുന്ന മോഡലാണ് ജപ്പാനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ ഇന്ന് മുതൽ ഇന്ത്യൻ അവതരിപ്പിക്കുന്നത്.

പുതിയ മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ഡീലർഷിപ്പുകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. അവതരണത്തിന് പിന്നാലെ ഡെലിവറിയും കമ്പനി ഇന്നു മുതൽ ആരംഭിക്കും. ഏകദേശം 1,000 മുതൽ 10,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ബുക്കിംഗ് റദ്ദാക്കുകയാണെങ്കിൽ ഈ തുക തിരികെ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Read Also:- യൂറോ കപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും

അതേസമയം, ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ റെട്രോ ബൈക്കായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്. ഈ മോഡൽ ആഗോളതലത്തിൽ കമ്പനി വിൽക്കുന്ന SXR സീരിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട മോഡലായിരിക്കുമെന്നും സൂചനയുണ്ട്.

shortlink

Post Your Comments


Back to top button