Latest NewsNewsInternational

വുഹാനിലെ വൈറോളജി ലാബിനെ പറ്റിനെയും കൊറോണ വൈറസ് ചോര്‍ന്നതിനെ കുറിച്ചും വ്യക്തമായ വിവരം

ചൈനയുടെ രഹസ്യങ്ങള്‍ പൊളിച്ചടക്കി യു.എസ്

വാഷിംഗ്ടണ്‍: ലോകം മുഴുവനും കൊറോണ വൈറസ് മരണ താണ്ഡവമാടിയതിനു പിന്നില്‍ ചൈനയെന്ന് തെളിവുകള്‍ ലഭിച്ചതായി അമേരിക്ക. ചൈനയിലെ വുഹാനില്‍ സ്ഥിതി ചെയ്യുന്ന വൈറോളജി ലാബിനെ പറ്റിനെയും അവിടെ വെച്ച് കൊറോണ വൈറസ് ചോര്‍ന്നതിനെ കുറിച്ചും അമേരിക്കയ്ക്ക് വിവരം നല്‍കിയത് ചൈനീസ് വിമതനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി വൈസ് മിനിസ്റ്ററായ ഡോംഗ് ജിംഗ്വെയാണ് യു.എസിന് ഈ വിവരങ്ങള്‍ നല്‍കിയത്. ഇയാള്‍ ചൈനയില്‍ നിന്ന് യു എസിലേക്ക് നാടുവിട്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read Also : ലക്ഷദ്വീപിനെ കേരള ഹൈക്കോടതിയുടെ അധികാരപരിധിയില്‍ നിന്നും മാറ്റാന്‍ നീക്കം

ഫെബ്രുവരിയിലാണ് ഡോങ് യു.എസിലേയ്ക്ക് പോയതെന്നാണ് വിവരം. ബൈഡന്‍ ഭരണകൂടത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ തുടര്‍ന്ന് ഇയാള്‍ നല്‍കുകയായിരുന്നു. ചൈനയുടെ സുരക്ഷാ മന്ത്രാലയത്തില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോങ്. ചൈനയിലെ കൗണ്ടര്‍ ഇന്റലിജന്‍സ് നീക്കങ്ങള്‍ക്ക് പിന്നിലും ഡോങാണ് പ്രവര്‍ത്തിച്ചിരുന്നത്.

2018 ഏപ്രിലിലാണ് ഇയാളെ വൈസ് മിനിസ്റ്റര്‍ പദവിയിലേക്ക് ചൈന നിയമിക്കുന്നത്. അതേസമയം, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദേശകാര്യ കാര്യ അധ്യക്ഷന്‍ യാങ് ജിയെച്ചിയും ഡോങിനെ വിട്ടുതരണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടെങ്കിലും . യു.എസ് ഇക്കാര്യം നിരാകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button