Latest NewsNewsInternational

ലൈംഗികാതിക്രമത്തിന്​ കാരണം വസ്​ത്രധാരണം: ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം

രാജ്യത്ത്​ ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാന്‍ എന്ത്​ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇസ്​ലാമാബാദ്​: വിവാദ പ്രസ്‌താവന നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം. രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്​ത്രീകളുടെ വസ്​ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. അന്തര്‍ദേശീയ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍റെ വിവാദ പ്രസ്​താവന.

‘സ്​ത്രീകള്‍ കുറച്ചു വസ്​ത്രം മാത്രമാണ്​ ധരിച്ചിരിക്കുന്നതെങ്കില്‍, അത്​ പുരുഷന്‍മാരില്‍ സ്വാധീനം ചെലുത്തും. അല്ലെങ്കില്‍ അവര്‍ റോബോട്ട്​ ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്​’ -ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

എന്നാൽ ഇമ്രാന്‍ ഖാന്‍റെ പ്രസ്​താവനക്കെതിരെ കടുത്ത പ്രതിഷേധമാണ്​ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്​. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവര്‍ത്തകരും ​വിമര്‍ശനവുമായി രംഗ​​ത്തെത്തി. ഇതിനുമുമ്പും സമാന പ്രസ്​താവന ഇമ്രാന്‍ ഖാന്‍ നടത്തിയിരുന്നു. പാകിസ്​താനില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക്​ കാരണം അശ്ലീല വസ്ത്രധാരണം ആണെന്നായിരുന്നു മാസങ്ങള്‍ക്ക്​ മുമ്പ്​ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രതികരണം. ‘പ്രലോഭനം ഒഴിവാക്കുകയെന്നതാണ്​ പര്‍ദയുടെ ആശയം. എന്നാല്‍ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവര്‍ക്കും ഇല്ല’ -എന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകള്‍.

http://

പാകിസ്ഥാനില്‍ 24 മണിക്കൂറില്‍ 11 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു​ണ്ടെന്നാണ്​ ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ആറുവര്‍ഷമായി 22,000 കേസുകളാണ്​ പൊലീസില്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​. അതേസമയം ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 0.3 ശതമാനം മാത്രവും. രാജ്യത്ത്​ ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാന്‍ എന്ത്​ നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ന്​ പ്രധാനമന്ത്രിയുടെ പ്രസ്​താവനക്കെതിരെ നൂറുകണക്കിന്​ പേര്‍ മാപ്പ്​ പറയണമെന്ന ആവശ്യവുമായി കത്തെഴുതിയിരുന്നു.

Read Also: പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കണം: പാവപ്പെട്ട ചേരി നിവാസികള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി ഗൗതം ഗംഭീര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button