CricketLatest NewsNewsSports

സ്വന്തം കാറിന്റെ ചില്ല് തകര്‍ത്ത് ആസിഫ് അലിയുടെ സിക്‌സര്‍: വീഡിയോ

ലണ്ടന്‍: സിക്‌സര്‍ അടിച്ച ശേഷം തലയില്‍ കൈവെച്ചിരിക്കുന്ന ബാറ്റ്‌സ്മാന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ഇല്ലിംഗ്‌വര്‍ത്ത് സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബ്ബിലെ ആസിഫ് അലി എന്ന താരമാണ് സിക്‌സറടിച്ചതില്‍ നിരാശനായത്. സ്വന്തം കാറിന്റെ ചില്ല് തകര്‍ന്നതാണ് ഇതിന് കാരണം.

Also Read: ‘ഇരയുടെ ഫോട്ടോ എല്ലാവർക്കും കാണാൻ പാകത്തിനും വേട്ടക്കാരൻ മറഞ്ഞും’: മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ

യോര്‍ക്‌ഷെയറില്‍ നടന്ന ക്ലബ്ബ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്. സെന്റ് മേരീസ് ക്രിക്കറ്റ് ക്ലബ്ബും സോവര്‍ബി സെന്റ് പീറ്റേഴ്‌സ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ആസിഫ് അലിയുടെ സിക്‌സര്‍ സ്വന്തം കാറിനെ ലക്ഷ്യമാക്കി പാഞ്ഞത്. സെന്റ് മേരീസ് ടീമിലെ താരമായ ആസിഫ് അലി സിക്‌സര്‍ അടിച്ചതും പന്ത് കാറില്‍ പതിക്കുന്നതിന്റെ ശബ്ദവും അമ്പയര്‍ കൈകകളുയര്‍ത്തി സിക്‌സറിന്റെ സിഗ്നല്‍ നല്‍കിയതുമെല്ലാം പുറത്തുവന്ന വീഡിയോയിലുണ്ട്.

സെന്റ് മേരീസ് തന്നെയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. പിന്നീട് ചില്ല് തകര്‍ന്ന കാറിന്റെ ചിത്രം കൂടി പുറത്തുവന്നതോടെ സംഭവം വൈറലായി. ഹാലിഫാക്‌സ് ക്രിക്കറ്റ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആസിഫ് അലി 43 റണ്‍സ് നേടിയെങ്കിലും സെന്റ് മേരീസ് പരാജയപ്പെടുകയും ചെയ്തു. ഇതിന് മുമ്പും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഐറിഷ് താരം കെവിന്‍ ഒബ്രയാന്‍ പായിച്ച സിക്‌സറും സ്വന്തം കാറിന്റെ ചില്ലിലാണ് പതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button