Latest NewsKeralaNewsCrime

ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസ് : സഹോദരീപുത്രൻ അറസ്റ്റിൽ

അവിവാഹിതയായ സരോജിനിയുടെ വീട്ടിൽ  ആറു വർഷമായി സഹായിയായി താമസിക്കുകയായിരുന്നു സുനിൽ

ഇടുക്കി : ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി (75)യാണ് കൊല്ലപ്പെട്ടത്. വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ മാർച്ച് 31 ന് രാത്രിയാണ് സംഭവം നടന്നത്. അവിവാഹിതയായ സരോജിനിയുടെ വീട്ടിൽ  ആറു വർഷമായി സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. സരോജിനിയ്ക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടി രൂപയുടെ സ്വത്താണ് ഉണ്ടായിരുന്നത്. ഇത് കൈക്കലാക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സ്വത്തുക്കൾ തനിക്ക് നൽകാമെന്ന് സരോജനി പറഞ്ഞിരുന്നതായി സുനിൽ പൊലീസിനോട് പറഞ്ഞു. എന്നാൽ, രണ്ട് സഹോദരിമാരുടെയും ഒൻപത് മക്കളുടെയും പേരിൽ സ്വത്ത് വീതം വച്ചു നൽകിയതാണ് പ്രതിക്ക് വൈരാഗ്യത്തിന് കാരണമായതെന്നും കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

റേഷൻകടയിൽ നിന്നു പല തവണയായി മണ്ണെണ്ണ വാങ്ങി രഹസ്യമായി സൂക്ഷിച്ച് വെച്ച സുനിൽ  രാത്രി ഒന്നരയോടെ ഉറങ്ങിക്കിടന്ന സരോജിനിയുടെ ദേഹത്ത് ഒഴിച്ച് കത്തിച്ചു കൊല്ലുകയായിരുന്നു. തുടർന്ന് , മൃതദേഹം അടുക്കളയിലെത്തിച്ച് പാചകവാതകം തുറന്നുവിട്ട് തീ കൊളുത്തി. പുലർച്ചെ മൂന്നോടെ അടുക്കളയിൽ എത്തിയ സരോജിനി പാചകവാതകം ചോർന്നു വെന്തുമരിച്ചതായി പൊലീസിന് മൊഴി നൽകി.

Read Also :  ദേശീയപാതയിൽ രണ്ടിടത്ത് ചരക്ക് വാഹനങ്ങൾ മറിഞ്ഞ് അപകടം: ഒരാൾക്ക് പരിക്ക്

കിടപ്പുമുറിയിൽ ചൂടു കൂടുതലായതിനാൽ അടുക്കളയുടെ സമീപമാണ് സരോജിനി കിടന്നിരുന്നതെന്ന സുനിലിന്റെ മൊഴിയാണ് പൊലീസിന് സംശയമായത്. ഇതോടെ, പൊലീസ് നടത്തിയ പരിശോധനയിൽ സരോജിനിയുടെ മൊബൈൽ ഫോൺ, താക്കോൽ, ടോർച്ച് എന്നിവ കിടപ്പു മുറിയിൽ കണ്ടതോടെയാണ് പ്രതി സുനിലാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുനിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button