CricketLatest NewsNewsSports

ഞാൻ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകൾ നിർണായകമായിരുന്നു: സച്ചിൽ ടെണ്ടുൽക്കർ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയ ന്യൂസിലാന്റിന് അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെണ്ടുൽക്കർ. മത്സരത്തിലുടനീളം ന്യൂസിലാന്റാണ് മികച്ചു നിന്നതെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും പൂജാരയുടെയും അടുത്തടുത്ത ബോളുകളിൽ പുറത്തായത് ഇന്ത്യയുടെ വിധി നിർണയിച്ചെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

‘ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ന്യൂസിലാന്റ ടീമിന് അഭിനന്ദനങ്ങൾ. നിങ്ങളായിരുന്നു മികച്ചു നിന്നത്. തങ്ങളുടെ പ്രകടനത്തിൽ ടീം ഇന്ത്യ നിരാശരാകും. ഞാൻ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകൾ നിർണായകമായിരുന്നു. എന്നാൽ കോഹ്ലിയുടെയും പൂജാരയുടെയും വിക്കറ്റ് 10 ബോളുകൾക്കിടെ നഷ്ടമായി. അത് ഇന്ത്യൻ ടീമിൽ വലിയ സമ്മർദ്ദമുണ്ടാക്കി’, സച്ചിൽ ട്വിറ്ററിൽ കുറിച്ചു.

രണ്ട് ദിവസം മഴ പൂർണമായും നഷ്ടപ്പെടുത്തിയ ഫൈനലിന്റെ റിസർവ് ദിനത്തിലാണ് ന്യൂസിലാന്റ സ്വന്തമാക്കിയത്. ആദ്യമായാണ് ന്യൂസിലാന്റ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം ബൗളർമാർ മേധാവിത്വം പുലർത്തിയ പിച്ചിൽ കിവികൾ പതറാതെ പിന്തുടർന്നു.

Read Also:- ഇരുചക്രവാഹനങ്ങളിലും എയർ ബാഗുകൾ നൽകാനൊരുങ്ങി ഹോണ്ട

പരിചയസമ്പന്നരായ ക്യാപ്റ്റൻ കെയ്ൻ വില്യംസണും(89 പന്തിൽ 52) റോസ് ടെയ്‌ലറുമാണ് (100 പന്തിൽ 47) ന്യൂസിലാന്റിന് ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. സ്കോർ: ഇന്ത്യ 217, 170 ന്യൂസിലാന്റ് 249, 140-2.

shortlink

Related Articles

Post Your Comments

Related Articles


Back to top button