Latest NewsNewsInternational

കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നു തന്നെ, 2019 ഒക്ടോബറില്‍ വുഹാനില്‍ ആദ്യ വൈറസ് സ്ഥിരീകരണം

ബെയ്ജിംഗ് : കൊറോണ പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നു തന്നെ, 2019 ഒക്ടോബറില്‍ വുഹാനില്‍ ആദ്യ വൈറസ് സ്ഥിരീകരിച്ചുവെന്ന്
റിപ്പോര്‍ട്ട്. ബ്രിട്ടണിലെ കെന്റ് സര്‍വ്വകലാശാലയാണ് ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തുവിട്ടിരിക്കുന്നത്. 2019 ല്‍ തന്നെ വുഹാനില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.

2019 ഡിസംബറിലാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച വിവരം പുറത്തു വരുന്നത്. എന്നാല്‍ ഇതിന് രണ്ട് മാസം മുന്‍പ് തന്നെ ആളുകള്‍ക്ക് രോഗം ബാധിച്ചിരുന്നു. വുഹാനിലെ മാര്‍ക്കറ്റാണ് കൊറോണ വൈറസിന്റെ ഉറവിടമെന്ന തരത്തിലാണ് ചൈനീസ് ഭരണകൂടം അറിയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ തന്നെ മറ്റിടങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചിരുന്നതായി പഠനം വ്യക്തമാക്കുന്നു. ഇതിന് പുറമേ കൊറോണയുടെ ജനിതക ഘടനയുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ സാര്‍സ് കോവ്-2 നെ പ്രതിനിധീകരിക്കുന്നതല്ല. മറിച്ച് അത് നേരത്തെ ചൈനയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരുന്ന പ്രോജെനിറ്റര്‍ സീക്വന്‍സിന്റെ വകഭേദമാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button