Latest NewsNewsInternational

തീവ്രവാദ ബന്ധം സംശയിച്ച് 11കാരനെ ചോദ്യം ചെയ്തു: കാരണം ഇതാണ്

ലണ്ടന്‍: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് പതിനൊന്ന് വയസുകാരനെ ചോദ്യം ചെയ്തു. സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം കുട്ടിയെ ചോദ്യം ചെയ്തത്. യുകെയിലെ വാര്‍വിക്‌ഷെയറിലാണ് സംഭവം.

Also Read: വിഷ്ണുവിന്റെ ആദ്യവിവാഹം മുടങ്ങിയത് 80 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടതോടെ: സുചിത്ര കേസിൽ വഴിത്തിരിവ്

അധ്യാപകന്റെ തെറ്റിധാരണ കാരണമാണ് ഇത്തരത്തിലൊരു സംഭവമുണ്ടായതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. നിങ്ങളുടെ പക്കല്‍ ധാരാളം പണമുണ്ടെങ്കില്‍ നിങ്ങള്‍ അത് എന്ത് ചെയ്യുമെന്ന് അധ്യാപകന്‍ ചോദിച്ചിരുന്നു. ‘അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ദാനം ചെയ്യും’ (give alms to the oppressed) എന്നായിരുന്നു കുട്ടിയുടെ മറുപടി. എന്നാല്‍ ‘അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആയുധങ്ങള്‍ നല്‍കും’ (give arms to the oppressed) എന്നാണ് അധ്യാപകന്‍ മനസിലാക്കിയത്.

കുട്ടിയുടെ മറുപടിയെ കുറിച്ച് അധ്യാപകന്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ചു. ഇതോടെ പോലീസ് എത്തി കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. അധ്യാപകന് തെറ്റ് പറ്റിയതാണെന്നും കുട്ടി നിരപരാധിയാണെന്നും വ്യക്തമായതോടെ കേസ് തള്ളി. എന്നാല്‍, തങ്ങള്‍ ദു:ഖിതരാണെന്നും ഈ സംഭവം മകന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മാതാപിതാക്കള്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button