COVID 19KeralaLatest NewsNewsIndia

ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സീന്‍ സംഭരിച്ച്‌ വെക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീന്‍ പരമാവധി വാങ്ങാം. 50 ബെഡുള്ള ആശുപത്രികള്‍ 3000 വാക്സീന്‍ വരെ നല്‍കാം.50 മുതല്‍ 300 ബെഡുള്ള ആശുപത്രികള്‍ക്ക് 6000 വരെയും, 300 ല്‍ കൂടുതല്‍ ബെഡുള്ള ആശുപത്രികള്‍ക് 10,000 ഡോസ് വാക്സീന്‍ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ഉറപ്പുവരുത്താനാണ് സർക്കാരിന്റെ തീരുമാനം. ടി പി ആറിലെ വർദ്ധനവ് കാര്യമായിത്തന്നെ പരിഗണിച്ചുകൊണ്ടായിരിക്കും പ്രാദേശിക തലങ്ങളിൽ സർക്കാർ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button