KeralaLatest NewsNewsIndia

അഭിമന്യുവിന്റെ ഓർമ്മക്കുറിപ്പിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും ന്യൂനപക്ഷ വർഗീയസംഘടനകളാക്കി എം എ ബേബി

തിരുവനന്തപുരം: 2018 ജൂലൈ 2 നാണു എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവത്തകനായിരുന്ന സഖാവ് അഭിമന്യു കൊല്ലപ്പെടുന്നത്. കേസിലെ പ്രധാനപ്രതികളെ പോലീസ് ഇതുവരെ പിടികൂടിയിട്ടില്ലെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. ഇപ്പോഴിതാ, അഭിമന്യുവിന്റെ ഓർമദിനത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് എം എ ബേബി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമാകുന്നു.

എം എ ബേബിയുടെ ചില വരികളാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. സഖാവ് അഭിമന്യുവിനെ എസ്ഡിപിഐ – ക്യാമ്പസ് ഫ്രണ്ട് മതതീവ്രവാദി സംഘം അരുംകൊല ചെയ്തത് 2018 ജൂലൈ 2 ന് പുലർച്ചെയാണെന്ന് ബേബി പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. എസ്ഡിപിഐയും ക്യാമ്പസ് ഫ്രണ്ടിനെയും മതതീവ്രവാദി സംഘമെന്ന് അഭിസംബോധന ചെയ്തതാണ് വിവാദമായിരിക്കുന്നത്. എം എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പ്രസ്താവന വിവാദമായതോടെ സി പി എമ്മിൽ പൊട്ടിത്തെറി ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

‘നാടിനു മുതൽക്കൂട്ടാകുമായിരുന്ന എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന നിഷ്കളങ്കത മുഖമുദ്രയാക്കിയ ഒരു കുരുന്നു പ്രതിഭയെയാണ് വർഗീയവിഷം പൂണ്ട മതതീവ്രവാദി കൂട്ടം ഇരുട്ടിൻറെ മറവിൽ ഇല്ലാതാക്കിയത്. അഭിമന്യുവിൻറെ ഓർമ്മകൾക്ക് മൂന്നു വർഷം തികയുമ്പോൾ എല്ലാത്തരം വർഗീയതക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന പാഠമാണ് നാം ഓർക്കേണ്ടത്. എസ്ഡിപിഐ /പോപ്പുലർ ഫ്രണ്ട് പോലെയുള്ള ന്യൂനപക്ഷ വർഗീയസംഘടനകളും തീവ്രവാദ സംഘടനകളും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നത് ആർഎസ്എസിനും സംഘപരിവാറിനും അവരുടെ അക്രമങ്ങളെ ന്യായീകരിക്കുന്നതിനുള്ള സന്ദർഭം ആണ് നൽകുന്നത് എന്നവർ മനസ്സിലാക്കുന്നില്ല’, എന്നായിരുന്നു ബേബിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button