Latest NewsIndiaNews

സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്​ നിർദേശം

കോവിഡ്​ രണ്ടാം തരംഗo മൂലം ദരിദ്ര വിഭാഗങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി 'ഗരീബ്​ കല്യാണ്‍ അന്ന യോജന' ആനുകൂല്യം നീട്ടി നല്‍കിയിരുന്നു

ന്യൂഡല്‍ഹി : സൗജന്യ റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാന്‍ നിര്‍ദേശം. ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്​ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ചിത്രം പതിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം.

പ്രധാനമന്ത്രി ‘ഗരീബ്​ കല്യാണ്‍ അന്ന യോജന’ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ ബാനര്‍ പ്രദ​ര്‍ശിപ്പിക്കാനാണ്​​ നിര്‍ദേശം നല്‍കിയിരിക്കുന്നത് .ഇതിന് പുറമെ റേഷന്‍ ബാഗുകളില്‍ ബിജെപിയുടെ ചിഹ്​നമായ ‘താമര’ പതിക്കണമെന്നും നിര്‍ദേശത്തില്‍ ചൂണ്ടികാട്ടുന്നു.

Read Also  :  പുഷ്കർ സിംഗ് ധാമി അടുത്ത ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും: നാല് മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി

കോവിഡ്​ രണ്ടാംതരംഗo മൂലം ദരിദ്ര വിഭാഗങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ട്​ അനുഭവിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ‘ഗരീബ്​ കല്യാണ്‍ അന്ന യോജന’ ആനുകൂല്യം നീട്ടി നല്‍കിയിരുന്നു. ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെ പരിധിയില്‍ വരുന്ന 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക്​ മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം പദ്ധതി വഴി ലഭിക്കും. നവംബര്‍ വരെയാണ്​ പദ്ധതി നീട്ടിയത്​. ഈ പശ്ചാത്തലത്തിലാണ് ​​ ബിജെപിയുടെയും കേന്ദ്രത്തിന്റെയും പേരില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്‌ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button