KeralaLatest NewsNews

ജയിപ്പിച്ചുവിട്ട ജനങ്ങളെ ഇളിഭ്യരാക്കി പി.വി.അന്‍വര്‍ എംഎല്‍എ ആഫ്രിക്കയില്‍ :പോയിരിക്കുന്നത് 20,000 കോടി വജ്ര ഖനനത്തിന്

മലപ്പുറം: ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേള്‍ക്കുകയും അതിന് പരിഹാരം ഉണ്ടാക്കുകയും ചെയ്യുന്നവരാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍. ഇവിടെ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നേരെ തിരിച്ചാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനു ശേഷം ബിസിനസ് ആവശ്യങ്ങള്‍ക്കായി വീണ്ടും ആഫ്രിക്കയിലേക്ക് പോയിരിക്കുകയാണ് എം.എല്‍.എ . 20000 കോടിയുടെ വജ്രഖനനത്തിന് വേണ്ടിയാണ് പി.വി അന്‍വര്‍ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലേക്ക് പോയത്.

Read Also : സൗജന്യ റേഷൻ വിതരണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക്​ നിർദേശം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തുന്നതിനു മുമ്പ് രണ്ടരമാസം ആഫ്രിക്കയില്‍ തന്നെയായിരുന്നു പി.വി അന്‍വര്‍. പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയിലാണ് എംഎല്‍എ ഉള്ളത്. ഇവിടെ വലിയൊരു ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നിരവധി മലയാളികളുള്‍പ്പെടെ ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും നേരത്തെ പി.വി അന്‍വര്‍ പറഞ്ഞിരുന്നു.

അതേസമയം എംഎല്‍എയുടെ ആഫ്രിക്കന്‍ സഫാരി ലീഗുകാര്‍ ആയുധമാക്കി തുടങ്ങി. എംഎല്‍എക്ക് നിവേദനം നല്‍കാനെത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ പി.വി.അന്‍വര്‍ നാട്ടിലില്ലെന്നറിഞ്ഞതോടെ നിലമ്പൂരിലെ എംഎല്‍എ ഓഫീസിലെ ചുവരില്‍ നിവേദനം ഒട്ടിച്ച് പ്രതിഷേധിച്ചു. എംഎല്‍എക്ക് നിവേദനം നേരിട്ട് കൊടുക്കാനാണ് തങ്ങള്‍ വന്നതെന്നും ദിവസങ്ങളായി എംഎല്‍എയുടെ സാന്നിധ്യം പോലുമില്ലാത്ത ഓഫീസില്‍ എന്തിനാണ് നിവേദനം നല്‍കുന്നതെന്നാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ്ടു ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയതിനെതിരെ നിവേദനം കൊടുക്കാനെത്തിയതായിരുന്നു എംഎസ്എഫ് പ്രവര്‍ത്തകര്‍.

20,000 കോടി മുതല്‍മുടക്കിയുള്ള സ്വര്‍ണ-വജ്ര ഖനനമാണ് പദ്ധതിയെന്നും ഇതിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നും അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ല്‍ പോയപ്പോള്‍ ആഫ്രിക്കയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെ പരിചയപ്പെട്ടു. ഇതാണ് തന്നെ സിയറ ലിയോണില്‍ എത്തിച്ചതെന്നാണ് അന്‍വര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button