KeralaLatest NewsNews

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സി പി എമ്മിന് വിനയാകുന്നു: ക്രിമിനലുകളെ സംരക്ഷിക്കുന്നത് പാർട്ടി പാരമ്പര്യം

ക​ണ്ണൂ​ര്‍: കരിപ്പൂർ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിൽ ക​സ്​​റ്റം​സിന്റെ അ​ന്വേ​ഷ​ണം ടി.​പി. ച​​​ന്ദ്ര​ശേ​ഖ​ര​ന്‍ വധക്കേസ്​ പ്ര​തി​ക​ളാ​യ ​കൊടി സു​നി​യി​ലേ​ക്കും മു​ഹ​മ്മ​ദ്​ ഷാ​ഫി​യി​ലേ​ക്കും നീ​ങ്ങു​​മ്പോള്‍ കാലങ്ങളായി പ്രതികളെ സംരക്ഷിക്കുന്ന പാർട്ടി പാരമ്പര്യമാണ് വെളിപ്പെടുന്നത്. ചന്ദ്രശേഖരൻ വധക്കേസ് പ്ര​തി​ക​ളിലേക്ക് അ​ന്വേ​ഷ​ണം നീങ്ങിയതോടെ പാർട്ടിയെ അത്‌ കളങ്കപ്പെടുത്തുമോ എന്നതാണ് ആശങ്കയായി തുടരുന്നത്.

Also Read:കിറ്റെക്‌സിനെ രണ്ട് കൈയും നീട്ടി സ്വീകരിക്കും, നാടിന് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല, മന്ത്രി പി.രാജീവ്

അ​റ​സ്​​റ്റി​ലാ​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യി​ല്‍​ നിന്ന്​ ടി.​പി കേ​സ്​ പ്ര​തി​ക​ളു​ടെ പ​ങ്ക്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ക​സ്​​റ്റം​സി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ​ ശ​നി​യാ​ഴ്​​ച ക​ണ്ണൂ​രി​ലെ​ത്തി​യ ക​സ്​​റ്റം​സ്​ സം​ഘം കൊ​ടി സു​നി, മു​ഹ​മ്മ​ദ്​ ഷാ​ഫി എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌​ തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. ഇതിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ പ്രതിഷേധങ്ങൾ ഉയർന്നിട്ടുമുണ്ട്.

പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പ്രതികളെ കണ്ടെത്തുമ്പോൾ മുഖം രക്ഷിക്കാനാവാതെ നിൽക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി. കേസിൽ ഉള്ളപ്പെട്ടവരും പാർട്ടിയുമായി ബന്ധമില്ലെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുമ്പോഴും അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നതിൽ പാർട്ടിയ്ക്ക് വലിയ ആശങ്കയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button