Latest NewsKeralaNewsCrime

കെവിന്റെ വിധവയായി ആ വീട്ടിലേക്ക് കയറിച്ചെന്ന നീനു ഇപ്പോൾ ബെംഗളൂരുവിൽ, കെവിന്റെ ഓർമയിൽ മുന്നോട്ട്

കോട്ടയം: കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഓര്‍മകള്‍ക്കു 3 വര്‍ഷം തികഞ്ഞത് ഇക്കഴിഞ്ഞ മെയ് 28 നാണ്. 2018 മെയിൽ ആയിരുന്നു നട്ടാശേരി സ്വദേശി കെവിന്റെ മൃതദേഹം തെന്മല ചാലിയേക്കര പുഴയില്‍നിന്നു കണ്ടെടുത്തത്. തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ (23) തട്ടിക്കൊണ്ടുപോയി ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

മലയാളികൾക്ക് കെവിനും നീനവും ഇന്നും ഒരു നോവായി അവശേഷിക്കുന്നു. പ്രണയത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്ന കെവിനും കെവിന്റെ ഓർമ്മയിൽ അവന്റെ കുടുംബത്തോടൊപ്പം ജീവിക്കുന്ന നീനുവിനു ഇപ്പോൾ ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. കെവിന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ ആണ് നീനു ഇപ്പോൾ ഉള്ളത്. കെവിന്റെ അച്ഛൻ ജോസഫ്, അമ്മ മേരി, സഹോദരി കൃപ എന്നിവരാണ് ഇപ്പോൾ വീട്ടിലുള്ളത്. നീനു ബാംഗ്ലൂരിൽ എംഎസ്ഡബ്ല്യു അവസാനവർഷ വിദ്യാർഥിനിയാണ് ഇപ്പോൾ. സർക്കാർ നൽകിയ പത്ത് ലക്ഷം രൂപയും പിഎം ആവാസ് യോജനയിൽ നിന്നുള്ള നാല് ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവും എല്ലാം ലഭിച്ചതോടുകൂടി വീടുപണി പൂർത്തിയാക്കാൻ കെവിന്റെ കുടുംബത്തിന് കഴിഞ്ഞു.

കെവിന്‍ കൊലക്കേസ് പ്രതി ടിറ്റോ ജെറോമിന് അടുത്തിടെ ജയിലില്‍ വെച്ച് ക്രൂരമർദ്ദനം ഇട്ടിരുന്നു. അപകടത്തിൽ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു. കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും 40,000 രൂപ വീതം പിഴയും ആണ് കോടതി വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button