KeralaNattuvarthaLatest NewsNewsCrime

പീഡിപ്പിച്ച് കെട്ടി തൂക്കി, മരണ വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞു: ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് വിശദീകരിച്ച് അർജുൻ

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച്‌ കൊല ചെയ്തത് എങ്ങനെയെന്ന് വിശദീകരിച്ച് പ്രതിയായ അര്‍ജുന്‍. മുറിയില്‍ ടിവി കണ്ടുകൊണ്ടിരിരുന്ന 6 വയസ്സുകാരിയെ വാപൊത്തിപിടിച്ച ശേഷം പീഡിപ്പിക്കാന്‍ ആദ്യനീക്കം. ഈ ശ്രമം നടക്കാതെ വന്നപ്പോൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു. ഇതിനിടയിൽ കുട്ടിക്ക് അനക്കമില്ലാതെയായി. മരിച്ചെന്ന് കരുതി കെട്ടി തൂക്കാൻ ശ്രമം. വാഴക്കുലകെട്ടിയിരുന്ന കയറിന്റെ അറ്റത്ത് ഷാളിന്റെ ഒരറ്റം കെട്ടി, മറ്റേ അറ്റം കുട്ടിയുടെ കഴുത്തിലും ചുറ്റി.

Also Read:ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസ് കെ മാണി എൽഡിഎഫിനുള്ള പിന്തുണ പിൻവലിക്കണം:അതിനുള്ള ധാർമിക ഉത്തരവാദിത്വമുണ്ടെന്ന് പി സി ജോർജ്

മരണവെപ്രളത്തില്‍ തുറന്ന പെണ്‍കുട്ടിയുടെ മിഴികള്‍ അടച്ചശേഷം മുറി അകത്തുനിന്നും പൂട്ടി ജനാല വഴി രക്ഷപെട്ടു. ഇന്നലെ അറസ്റ്റിലായ 22 കാരനായ ഇയാളെ ഇന്ന് രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി കൃത്യം നടത്തിയ വീട്ടില്‍ എത്തിച്ചിരുന്നു. യുവാവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ അര്‍ജുന്‍ മൂന്നുവര്‍ഷങ്ങളായി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിരുന്നത്. പെണ്‍കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

കൊലക്ക് ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. സഹോദരന്‍ കവിനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. സംഭവ സ്ഥലത്തെത്തിയ പൊലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ അർജുൻ പൊട്ടിക്കരഞ്ഞതും നാടകമായിരുന്നുവെന്ന് നാട്ടുകാർ അറിയുന്നത് യുവാവിനെ അറസ്റ്റ് ചെയ്തപ്പോഴാണ്. അര്‍ജുന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button