Latest NewsNewsFootballSports

ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണം: നെയ്മർ

ബ്രസീലിയ: കോപ അമേരിക്കയുടെ ഫൈനലിൽ തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. അവരുമായി ഞങ്ങൾ ഫൈനൽ കളിക്കണമെന്നും എന്നാൽ ഫൈനലിൽ ബ്രസീൽ ജയിക്കുമെന്നും പെറുവിനെതിരായ മത്സരത്തിന് ശേഷം നെയ്മർ പറഞ്ഞു.

ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തകർത്തത്. 35-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മറുടെ അസ്സിസ്റ്റിൽ നിന്ന് ലൂക്കാസ് പക്വേറ്റയാണ് വിജയ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത നെയ്മറാണ് മത്സരത്തിലെ താരം.

Read Also:- കോപ അമേരിക്കയിൽ ഫൈനൽ ലക്ഷ്യമിട്ട് മെസ്സിയും സംഘവും നാളെ ഇറങ്ങും

കോപ അമേരിക്കയിൽ ആരാധകർ കാത്തിരിക്കുന്ന അർജന്റീന – ബ്രസീൽ സ്വപ്ന ഫൈനലിനു കളമൊരുങ്ങാൻ സാധ്യത. നാളെ നടക്കുന്ന കൊളംബിയ-അർജന്റീന രണ്ടാം സെമിയിൽ അർജന്റീന ജയിച്ചാൽ സ്വപ്ന ഫൈനലിന് ഫുട്ബോൾ ലോകം സാക്ഷിയാകും. ഒരുപക്ഷെ അർജന്റീനയ്‌ക്കായി മെസ്സി നേടുന്ന ആദ്യ കിരീടമാകാം മരക്കാനയിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button