KeralaJobs & VacanciesLatest NewsNewsIndia

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യയിൽ 6,100 അപ്രന്‍റീസുകൾ : ഇപ്പോൾ അപേക്ഷിക്കാം

തൃ​ശൂ​ര്‍ : സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഓ​ഫ്​ ഇ​ന്ത്യ ബി​രു​ദ​ധാ​രി​ക​ളാ​യ യു​വാ​ക്ക​ളെ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക്​ അ​പ്ര​ന്‍​റീ​സാ​യി നി​യ​മി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി. ആ​കെ 6,100 പേ​രെയാണ് നി​യ​മി​ക്കു​ന്ന​ത്. 15,000 രൂ​പ​യാ​ണ്​ പ്ര​തി​മാ​സ സ്​​റ്റൈ​പ​ന്‍​റ്. ജ​ന​റ​ല്‍, ഒ.​ബി.​സി, ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ക്കാ​രി​ല്‍​നി​ന്ന്​ 300 രൂ​പ ഫീ​സും വാ​ങ്ങു​ന്നു​ണ്ട്. അ​ടു​ത്ത​മാ​സം ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം.

Read Also : പന്ത്രണ്ടുവയസ്സുകാരൻ കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി 

ബാ​ങ്കി​ല്‍ ജൂ​നി​യ​ര്‍ അ​സോ​സി​യേ​റ്റു​ക​ളെ നി​യ​മി​ക്കുമ്പോൾ അ​പ്ര​ന്‍​റീ​സ്​ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക്​ വെ​യ്​​റ്റേ​ജ്​/​ഇ​ള​വ്​ ന​ല്‍​കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ്ര​ന്‍​റീ​സു​മാ​രെ നി​യ​മി​ക്കു​ന്ന​ത്​ യു.​പി​യി​ലാ​ണ്​ -875. ഗു​ജ​റാ​ത്ത്​ -800, പ​ശ്ചി​മ ബം​ഗാ​ള്‍ -715, രാ​ജ​സ്ഥാ​ന്‍ -650, ഒ​ഡി​ഷ -400, മ​ഹാ​രാ​ഷ്​​ട്ര -375, പ​ഞ്ചാ​ബ്​ -365, ഹി​മാ​ച​ലി​ലും ക​ര്‍​ണാ​ട​ക​യി​ലും -200 എ​ന്നി​ങ്ങ​നെ നി​യ​മ​നം നടക്കും.​ കേ​ര​ള​ത്തി​ല്‍ 75 നിയമനങ്ങളാണുള്ളത്

കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്​, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, തൃ​ശൂ​ര്‍, ആ​ല​പ്പു​ഴ, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ അ​ഞ്ച്​ വീ​ത​വും തി​രു​വ​ന​ന്ത​പു​രം, കാ​സ​ര്‍​കോ​ട്​, വ​യ​നാ​ട്, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ആ​റ്​ വീ​ത​വും അ​പ്ര​ന്‍​റീ​സു​മാ​രെ​​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button