Latest NewsFootballNewsSports

ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്: നെയ്മറിന് മാസ് മറുപടിയുമായി മെസ്സി

ബ്രസീലിയ: ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് മറുപടിയുമായി അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി. ഫൈനലിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നും എന്നിട്ട് ഫൈനലിൽ വിജയിക്കണമെന്നുള്ള നെയ്മറിന്റെ കമന്റിനാണ് മെസിയുടെ മാസ്സ് മറുപടി. ഫൈനലിൽ എല്ലാവരും കളിക്കാൻ ഇറങ്ങുന്നത് വിജയിക്കാൻ വേണ്ടിയെന്നായിരുന്നു മെസ്സിയുടെ പ്രതികരണം.

‘നെയ്മർ പറഞ്ഞത് ഞാൻ അറിഞ്ഞു. നല്ല കുട്ടി ആയതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഫൈനലിൽ എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് ഇറങ്ങുന്നത്. ഞങ്ങളും വിജയിക്കാനാണ് ഇറങ്ങുന്നത്. കഴിഞ്ഞ കോപ അമേരിക്കയിൽ പ്രയാസമുള്ള ഗ്രൂപ്പിലായിരുന്നു അർജന്റീന. എന്നിട്ടും പോസിറ്റീവായി കളിക്കാൻ കഴിഞ്ഞു. ഇതുവണ ഫൈനലിലും എത്തി. എല്ലാ സമയത്തുള്ളതിനേക്കാളും ആവേശത്തിലാണ് ഈ ഫൈനലിനെ നോക്കി കാണുന്നത്’ മെസ്സി പറഞ്ഞു.

Read Also:- ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ!

കോപ അമേരിക്കയുടെ ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് തങ്ങൾക്ക് അർജന്റീനയെ എതിരാളികളായി വേണമെന്ന് നെയ്മർ പറഞ്ഞത്. അർജന്റീനയിൽ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്നാണ് ഇതിന് കാരണമായി നെയ്മർ ചൂണ്ടിക്കാട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button