KeralaLatest NewsNews

ചെറുപ്പം മുതൽ തന്നെ ഗുരുദേവന്റെ പാദങ്ങളിൽ ജീവിതം പൂർണമായി സമർപ്പിച്ച ആചാര്യൻ: അനുശോചനം രേഖപ്പെടുത്തി കുമ്മനം രാജശേഖരൻ

ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ

കൊല്ലം : വർക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ അനുശോചനം അറിയിച്ച് ബിജെപി മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ. 18 വയസുമുതൽ ജീവിതം പൂർണമായും ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ശിവഗിരിയെ ഗുരുധർമ്മത്തിൽ നിന്നും വ്യതിചലിക്കാതെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോയ മഹാവ്യക്തിത്വമായിരുന്നു സ്വാമി പ്രകാശാനന്ദ എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

വർക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി.
സന്യാസജീവിതത്തെ സത്യദര്ശനത്തിനുള്ള മഹാതപസാക്കി മാറ്റിയ പൂജ്യ ശ്രീമദ് പ്രകാശാനന്ദ സ്വാമികൾ ലൗകിക ലോകത്തു ഒരു വെളിച്ചമായി പരിലസിച്ചു.

Read Also  :  വടക്കുംനാഥൻ്റെ ഭൂമി തട്ടിയെടുക്കാൻ അനുവദിക്കില്ല, മേയറുടെ കള്ളക്കളി അവസാനിപ്പിക്കണം: ഡോ വി.ആതിര

ദിഗന്തങ്ങൾ മുഴങ്ങിയ , ആർത്തട്ടഹസിച്ചെത്തിയ ഭരണാധികാരിവർഗ്ഗവെല്ലുവിളികളെ മൗനതപസ്സിലൂടെ സ്വാമി നേരിട്ടപ്പോൾ സെക്രെട്ടരിയേറ്റ് കവാടം നാളിതുവരെ കണ്ടില്ലാത്ത ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു .

പിറവന്തൂർ ഗ്രാമത്തിൽ നിന്നും പത്തു വയസ്സുള്ള ഒരു ബാലൻ ശ്രീനാരായണ ഗുരുദേവദര്ശനങ്ങളിൽ ആകൃഷ്ടനായി തീവ്രവിരക്തിയോടെ ശിവഗിരി മഠത്തിലെത്തി മുറ്റത്തു നിൽക്കുന്നത് കണ്ടപ്പോൾ പലർക്കും അതിശയമായി . ഗുരുദേവ ശിഷ്യനായ പൂജ്യശങ്കരാനന്ദ സ്വാമികൾ ബാലനെ വിളിച് അടുത്തിരുത്തി . കാര്യങ്ങൾ തിരക്കി .സന്യാസിയാകണമെന്ന ബാലന്റെ ശാഠ്യത്തിനു മുന്നിൽ സ്വാമി വഴങ്ങി . വീട്ടുകാരുടെ അനുവാദം വാങ്ങി വരാൻ പറഞ് യാത്രയാക്കി . ഒട്ടും താമസിച്ചില്ല പിറ്റേദിവസം ബന്ധുക്കളുമായി ബാലൻ ശങ്കരാനന്ദ സ്വാമിജിയുടെ മുന്നിലെത്തി . ഈ ബാലനെ മഠത്തിനു തരാമോ എന്ന സ്വാമിയുടെ ചോദ്യത്തിന് മുന്നിൽ ബന്ധുക്കൾ പതറി . പക്ഷെ ബാലന്റെ പിടിവാശിക്കു അവർക്കു വഴങ്ങേണ്ടി വന്നു. പിന്നീട് പലപ്പോഴായി മഠത്തിൽ വന്നും പോയും ഇരുന്നു . പതിനെട്ടാം വയസിൽ ബ്രഹ്മചാരിയായി . ശങ്കരാനന്ദ സ്വാമിയിൽ നിന്നും ദീക്ഷ സ്വീകരിച്ചു . പ്രകാശാനന്ദ സ്വാമികളുടെ സംന്യാസജീവിതം ആരംഭിക്കുന്നത് ഇങ്ങനെയാണ് .

Read Also  : കേന്ദ്രമന്ത്രി സഭയിലേയ്ക്ക് ഇ.ശ്രീധരനും സുരേഷ് ഗോപിയും ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ

കെരളം മുഴുവൻ യാത്രചെയ്തു . പ്രസംഗിച്ചില്ല . മുദ്രാവാക്യം മുഴക്കിയില്ല . വാചാലമായ കാതടപ്പിക്കുന്ന മൗനത്തിലൂടെ അധികാരികൾക്ക് മറുപടി നൽകി . ശിവഗിരി മഠത്തിൽ നിന്നും സിപിഎം സർക്കാർ പോലീസിനെ വിട്ടു പുറത്താക്കിയപ്പോഴും ആ തപസ്വിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു തിരിച്ചിവരുമെന്ന്. അചഞ്ചലവും ധീരോദാത്തവുമായ പോരാട്ടത്തിലൂടെ മഠത്തിൽ തിരിച്ചെത്തി . അധിപതിയായി . ശ്രീനാരായണഗുരുദേവന്റെ പാദങ്ങളിൽ 18 വയസുമുതൽ ജീവിതം പൂർണമായി സമർപ്പിച്ചു ആയുഷ്കാലം മുഴുവൻ ഗുരുസേവ ചെയ്ത ആ ധന്യാത്മാവിനു അനന്തകോടി പ്രണാമം !

shortlink

Related Articles

Post Your Comments

Related Articles


Back to top button