KeralaNattuvarthaLatest NewsNews

ക്രൗഡ് ഫണ്ടിംഗില്‍ നിരീക്ഷണം വേണമെന്ന് കോടതി: ആർക്കും പണം പിരിക്കാം എന്ന അവസരം പാടില്ല

ചാരിറ്റി യു ട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ ക്രൗഡ് ഫണ്ടിംഗിൽ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. ക്രൗഡ് ഫണ്ടിലേക്ക് പണം എവിടെനിന്ന് വരുന്നു എന്ന് പരിശോധിക്കണം. സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചാരിറ്റി യു ട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു.

Also Read:ഇന്ത്യൻ പരമ്പര: ശ്രീലങ്കൻ ടീമിന് അപ്രതീക്ഷിത തിരിച്ചടി

ഫിറോസ് കുന്നം പറമ്പിലിനെ പോലെയുള്ള ആളുകളുടെ സോഷ്യൽ മീഡിയ ക്രൗഡ് ഫണ്ടിങ് വലിയ രീതിയിലുള്ള വിമർശനങ്ങൾ സംസ്ഥാനത്ത് സൃഷ്ടിച്ചിരുന്നു.

അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.

‘ക്രൗഡ് ഫണ്ടിങ്ങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുന്നത് എന്തിനാണ്?. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച്‌ തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്’, ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്‍റെ മേല്‍നോട്ടം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button