Latest NewsKeralaNewsIndiaCrime

ഇവൻ ഏത് സംഘടനയിലെ ആളായാലും മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഇല്ലെന്ന് എം എ നിഷാദ്: സഖാവാണെന്ന് അറിഞ്ഞില്ലേയെന്ന് കമന്റ്

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുനെതിരെ സംവിധായകൻ എം എ നിഷാദ്. അർജുൻ എന്ന കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടുന്നത് വരെ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നാണ് സംവിധായകൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവനായാലും മരണം കുറഞ്ഞൊരു ശിക്ഷ ഇവൻ അർഹിക്കുന്നില്ല എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.

സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തുണ്ട്. രണ്ട് മൂന്ന് ദിവസമായി കേസിലെ പ്രതി അർജുൻ ഡി.വൈ.എഫ്.ഐ നേതാവ് ആണെന്നും നാട്ടിലെ ജനകീയ നേതാവിന്റെ വികൃതമായ മുഖമാണ് ഇപ്പോൾ വ്യക്തമായതെന്നും വാർത്തകളിലും സോഷ്യൽ മീഡിയകളിലും വ്യക്തമായി തെളിഞ്ഞിട്ടും ഇയാൾ പ്രതിനിധീകരിക്കുന്ന പാർട്ടിയെയോ സംഘടനയോ പേരെടുത്ത് വിമർശിക്കാതെ എവിടെയും ‘കൊള്ളാതെ’ ആണ് നിഷാദ് തന്റെ അഭിപ്രായം പ്രകടമാക്കിയതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

Also Read:ജ്യൂസ് ഫാക്ടറിക്ക് തീപിടിച്ച് 52 മരണം, നിരവധി പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ : മരണസംഖ്യ ഉയരും

വിമർശനം ശക്തമായതോടെ അർജുന്റെ പാർട്ടിയുടെ പേരും നിഷാദിന് വെളിപ്പെടുത്തേണ്ടി വന്നു. ‘അവന്റെ സംഘടനയുടെ പേര് അറിയാമെങ്കിൽ ഒന്ന് പറയാമോ നിഷാദ് ഇക്കാ, സങ്കി, കൊങ്ങി, കമ്മി’ എന്നൊരു യുവാവ് ഇട്ട കമന്റിന് മറുപടിയായി ‘അവൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു’ എന്നും സംവിധായകൻ കുറിച്ചു.

‘ഇവൻ, ഈ നരാധമൻ ,ഇവനാണ് ആ പിഞ്ച് കുഞ്ഞിനെ കൊന്നവൻ. അവൻ ഏത് സംഘടനയിൽ പ്രവർത്തിക്കുന്നവനായാലും,മരണം കുറഞ്ഞൊരു ശിക്ഷ, ഇവൻ അർഹിക്കുന്നില്ല. ഈ കൊടും കുറ്റവാളിക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കിട്ടുന്നത് വരെ,നാം ഒറ്റക്കെട്ടായി പോരാടുക തന്നെ വേണം’ എന്നായിരുന്നു സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button