Latest NewsKeralaNews

മദ്യലഹരിയിൽ എത്തിയശേഷം പിഞ്ചുകുഞ്ഞിനെ റോഡിലേക്കെറിഞ്ഞു: പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം: മദ്യലഹരിയിലെത്തിയ ശേഷം പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ മുരുകനാണ് അറസ്റ്റിലായത്.

Read Also: അഞ്ചുവയസുകാരി കഴിച്ച മാങ്ങയില്‍ ‘ജിന്ന്’, വായ പൊത്തിപ്പിടിച്ചപ്പോൾ മരണപ്പെട്ടു, അമ്മ നാലുതവണ ‘ഉസ്താദി…

മദ്യലഹരിയിൽ എത്തിയ ഇയാൾ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞതും കുഞ്ഞിനെ രക്ഷപ്പെടുത്തിയതും. കുഞ്ഞ് റോഡിൽ കിടക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്.

Read Also: സമൂഹ മാധ്യമങ്ങളിൽ സ്വന്തം ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക, അവ ദുരുപയോഗം ചെയ്‌തേക്കാം: മുന്നറിയിപ്പുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button