KeralaNattuvarthaLatest NewsNews

കൈക്കൂലിക്കേസിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി എം.വി.ഗോവിന്ദൻ

അപേക്ഷ നൽകിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി മന്ത്രി എം.വി.ഗോവിന്ദൻ. ബേക്കറി യൂണിറ്റ് ആരംഭിക്കാൻ വേണ്ടിയുള്ള നടപടി ക്രമങ്ങൾക്കായി നഗരസഭാ അധികൃതരെ സമീപിച്ച യുവ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നഗരകാര്യ ഡയറക്ടറോട് നിർദ്ദേശിച്ചത്

തിരുവനന്തപുരം കോർപ്പറേഷനിലെ റവന്യു ഇൻസ്പെക്ടറായിരുന്ന സുജിത് കുമാറിനെതിരെയാണ് നടപടി. ബേക്കറി യൂണിറ്റിന് വേണ്ട കെട്ടിടത്തിൻ്റെ തരം മാറ്റാൻ അപേക്ഷ നൽകിയ സംരംഭകനോടാണ് സുജിത് കുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷ നൽകിയ സംരംഭകനോട് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്നാണ് സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.

കേസിൽ ആരോപണ വിധേയരായ തിരുവനന്തപുരം കോർപ്പറേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി അടിയന്തിരമായി നടപടി സ്വീകരിക്കാനും നഗരകാര്യ ഡയറക്ടറെ ചുമതലപ്പെടുത്തിയിയാതായി മന്ത്രി വ്യക്തമാക്കി. സർക്കാരിൻ്റെ അഴിമതിമുക്ത വികസിത കേരളമെന്ന പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button