Latest NewsNewsInternational

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 പേരെ കൂട്ടത്തോടെ മതപരിവര്‍ത്തനം‍ നടത്തി: വീഡിയോ

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കൾ ഇസ്ലമിലേക്ക് കൂട്ടത്തോടെ ചേർന്നതായി റിപ്പോർട്ട്. ജൂലൈ ഏഴിന്(ബുധനാഴ്ച) ആണ് സംഭവം. അബ്ദൂള്‍ റൗഫ് നിസാമനി എന്നയാളുടെ നേതൃത്വത്തിലാണ് കൂട്ടമതപരിവർത്തനം നടന്നത്. ‘ഇന്ന്, 60 പേർ എന്റെ നിരീക്ഷണത്തിൽ ഇസ്ലാം സ്വീകരിച്ചു. ദയവായി അവർക്കായി പ്രാർത്ഥിക്കുക’ എന്ന് അബ്ദൂള്‍ റൗഫ് നിസാമനി സ്പഷ്യൽ മീഡിയകളിൽ കുറിച്ചു.

ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലെ വിവരങ്ങള്‍ അനുസരിച്ച്‌ പാക്കിസ്ഥാനിലെ സിന്ധിലുള്ള മത്‌ലിയിലെ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ചെയര്‍മാനാണ് അബ്ദൂള്‍ റൗഫ് നിസാമനി. 4,275 പേർ ഇയാളെ ഫേസ്‌ബുക്കിൽ ഫോളോ ചെയ്യുന്നുണ്ട്. ഒരു കൂട്ടമാളുകളെ മതപരിവർത്തനം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇയാൾ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ഒരു ഇസ്ലാമിക പുരോഹിതൻ 60-ഓളം ഹിന്ദുക്കൾക്ക് കലിമ ചൊള്ളി കൊടുക്കുന്നുണ്ട്.

ഒരു മുസ്ലീമിന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് പറയുന്നത് അല്ലാഹുവിനെ സന്തോഷിപ്പിക്കുക എന്നതാണെന്നും അപ്പോൾ മാത്രമേ നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം നിറവേറ്റുകയുള്ളൂവെന്നും ഇയാൾ മുന്നിലിരിക്കുന്നവരോട് പറയുന്നത് വ്യക്തമാണ്. അല്ലാഹു അംഗീകരിച്ചവരുടെ ജീവിതം മാത്രമേ സന്തോഷകരമായ മുന്നോട്ട് പോകുകയുള്ളൂ എന്ന് പുതിയതായി മതംമാറിയവരോട് പണ്ഡിതന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button