Latest NewsNewsIndia

ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും : നിരവധി വാഹനങ്ങൾ ഒലിച്ചുപോയി , വീഡിയോ വൈറൽ

സിംല : ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നാശനഷ്ടങ്ങൾ പെരുകുകയാണ്. പ്രളയത്തെയും വെള്ളപ്പാച്ചിലിനെയും തുടര്‍ന്ന് നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. മേഘവിസ്‌ഫോടനത്തെ തുടർന്ന് ധര്‍മശാലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയില്‍ 3000 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

Read Also : ചൈനയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കെല്ലാം വീണ്ടും കൊവിഡ് : പരാതിയുമായി കൂടുതൽ രാജ്യങ്ങൾ  

കനത്ത മഴയില്‍ ചമോലിയില്‍ ഋഷികേശ്- ബദരീനാഥ് ദേശീയപാത തകര്‍ന്നു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഇവിടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കാറുകള്‍ അടക്കം വാഹനങ്ങള്‍ ഒഴുകിപ്പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം :

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button