Latest NewsNewsIndia

യുപിയില്‍ പുതിയ ജനസംഖ്യാ നയം, ജനന നിരക്ക് കുറഞ്ഞു : ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ ജനസംഖ്യാനയം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ജനസംഖ്യ സ്ഥിരപ്പെടുത്തുന്നതിനായി കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജനസംഖ്യാ നയം പുറപ്പെടുവിച്ചത്. രാജ്യത്തെ ജനനനിരക്ക് 2.1 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ 2026ലെ ഔദ്യോദിക കണക്കുകള്‍ അനുസരിച്ച് 2.7 ശതമാനമാണ് യുപിയിലെ ജനനനിരക്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്ന പ്രവണതയാണുള്ളതെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read Also : തോൽവി എന്നെ വേദനിപ്പിക്കുന്നു, മത്സരശേഷം മെസിയെ ഞാൻ ചീത്ത വിളിച്ചു: നെയ്മർ

യുപിയില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഒരു സ്ത്രീക്ക് ജനിച്ച ശരാശരി കുട്ടികളുടെ എണ്ണം 4.06 (1999) ല്‍ നിന്ന് 2.7 (2016) ആയി കുറഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ പുതിയ ജനസംഖ്യാ നയമനുസരിച്ച്, 2026 ഓടെ 2.1 ടിഎഫ്ആര്‍ കൈവരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . പകരം ലെവല്‍ ഫെര്‍ട്ടിലിറ്റി (ആര്‍എല്‍എഫ്). 2030 ഓടെ ടിഎഫ്ആറിനെ 1.9 ലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസം ഇല്ലാത്ത സ്ത്രീകള്‍ക്കിടയില്‍ ജനനനിരക്ക് കൂടുതലാണെന്ന് കണക്കുകള്‍ പറയുന്നു. വിദ്യാഭ്യാസമുള്ള സ്ത്രീകളെ അപേക്ഷിച്ച് വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസമില്ലാത്തവരിലെ ടിഎഫ്ആര്‍ 3.5 ശതമാനവും വിദ്യാഭ്യാസമുള്ളവരിലെ ടിഎഫ്ആര്‍ 1.9 ശതമാനവുമാണ്.

കാലക്രമേണ, വിവാഹിതരായ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന വ്യാപന നിരക്ക് (സിപിആര്‍) സംസ്ഥാനത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് ഇത് 46 ശതമാനമായിരുന്നു ഇത്. 1999 ന് ശേഷം ഇത് 1.5 ശതമാനം കൂടുതലാണ്. ഗ്രാമപ്രദേശങ്ങളിലെ സിപിആര്‍ (42 ശതമാനം) നഗരപ്രദേശങ്ങളേക്കാള്‍ (56 ശതമാനം) വളരെ കുറവാണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ആധുനിക കുടുംബാസൂത്രണ രീതികളുടെ ഉപയോഗം (32 ശതമാനം), മുമ്പത്തേക്കാളും വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗമെന്ന നിലയില്‍ സ്ത്രീ വന്ധ്യംകരണം ഉത്തര്‍പ്രദേശില്‍ ആധ്യത്തേസില്‍ നിന്നും 17 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button