Latest NewsBikes & ScootersNews

ബെനലി 502സി പവർ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

ദില്ലി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബെനലി 502സി പവർ ക്രൂസറിന്റെ പ്രീ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഈ മാസം അവസാനത്തോടെ ബെനലി 502സി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ദിവസങ്ങൾക്കുമുമ്പ് ഇന്ത്യയിലെത്തിയ ബെനലി 502സി ഇതിനകം ഇന്ത്യയിൽ അനാവരണം ചെയ്തു.

ബെനലി 502സി മോട്ടോർസൈക്കിളിന് അഞ്ച് ലക്ഷം രൂപയിൽ താഴെ വില നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത് ബെനലി ലിയോൺചിനോ മോട്ടോർസൈക്കിളിനേക്കാൾ വില അൽപ്പം കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെനലി ലിയോൺചിനോ, ബെനലി ടിആർകെ 502 മോഡലുകളിൽ പണിയെടുക്കുന്ന അതേ 500 സിസി പാരലൽ ട്വിൻ എൻജിനായിരിക്കും ബെനലി 502സി പവർ ക്രൂസറിന്റെ ഹൃദയം.

Read Also:- പുതിയ സീസണിനായി ബാഴ്‌സലോണ താരങ്ങൾ പരിശീലനം ആരംഭിച്ചു

ഈ എൻജിൻ 47.5 എച്ച്പി കരുത്തും 46 എൻഎം ടോർക്കുമാണ് പരമാവധി ഉൽപ്പാദിപ്പിക്കുന്നത്. എൻജിനുമായി 6 സ്പീഡ് ഗിയർ ബോക്സും മോട്ടോർസൈക്കിളിലുണ്ട്. അൽപ്പം താഴ്ന്നതും നീളമേറിയതുമായ പവർ ക്രൂസർ സ്റ്റാൻസിലാണ് ബെനലി 502സി വരുന്നത്. ഈ മോട്ടോർസൈക്കിളിനെ ഡുക്കാട്ടി ഡിയാവെൽ വളരെയധികം സ്വാധീനിച്ചതായി തോന്നുന്നു. പ്രത്യേകിച്ച് പുറകിൽ നിന്ന് നോക്കുമ്പോൾ.

shortlink

Post Your Comments


Back to top button