KeralaLatest NewsNews

വാക്സിനേഷൻ എടുത്തവർക്കും കോവിഡ്?

കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ഒരിക്കൽ പോലും ഇടംപിടിക്കാതിരുന്ന രോഗലക്ഷണമാണ് തുമ്മൽ.

വാക്സിനേഷൻ എടുത്തത് കൊണ്ടു മാത്രം ഒരാളെ ഇനി കൊറോണ വൈറസ് ബാധിക്കില്ല എന്ന് ഉറപ്പിച്ചു പറയാനാവില്ല. വാക്സീൻ എടുത്തവർക്കും അപൂർവമായെങ്കിലും കോവിഡ് ബാധ ഉണ്ടാകാം. എന്നാൽ വാക്സിനേഷന് ശേഷമുള്ള അണുബാധ അത്ര തീവ്രമായിരിക്കില്ല എന്നതാണ് ആശ്വാസകരമായ വാർത്ത.

വാക്സിനേഷൻ എടുത്തവർക്ക് വരുന്ന കോവിഡ് ബാധയിൽ ലക്ഷണങ്ങൾക്കും ചില മാറ്റങ്ങൾ ഉണ്ടാകാമെന്ന് വിദഗ്ധർ പറയുന്നു. വാക്സിനേഷന് ശേഷമുള്ള കോവിഡ് ബാധ തിരിച്ചറിയാൻ ഇനി പറയുന്ന നാല് ലക്ഷണങ്ങൾ ശ്രദ്ധിക്കാം:

1. തുടർച്ചയായ തുമ്മൽ

കോവിഡ് ലക്ഷണങ്ങളുടെ പട്ടികയിൽ ഒരിക്കൽ പോലും ഇടംപിടിക്കാതിരുന്ന രോഗലക്ഷണമാണ് തുമ്മൽ. എന്നാൽ വാക്സിനേഷന് ശേഷം കോവിഡ് വരുന്നവരിൽ തുടർച്ചയായ തുമ്മൽ കാണപ്പെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

2. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്

കോവിഡിന്റെ രണ്ടാം തരംഗ സമയത്ത് ഏറ്റവും വ്യാപകമായി കാണപ്പെട്ട ഒരു രോഗലക്ഷണമാണ് ശ്വാസംമുട്ടൽ. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് ശരീരത്തിലെ ഓക്സിജൻ തോതിനെ താഴേക്ക് കൊണ്ടുവരുന്നു. വാക്സിനേഷന് ശേഷം കോവിഡ് ബാധിക്കുന്നവരിലും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

3. ഗ്രന്ഥികളിലെ നീർക്കെട്ട്

കക്ഷത്തിലും കഴുത്തിന്റെ ഭാഗത്തും ഒക്കെ ഗ്രന്ഥികൾക്ക് നീർക്കെട്ട് ഉണ്ടാകുന്നത് കോവിഡ് വാക്സിനേഷന്റെ പാർശ്വഫലങ്ങളിൽ ഒന്നായിരുന്നു. എന്നാൽ കുത്തി വയ്‌പ്പെടുത്ത് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ അവ അപ്രത്യക്ഷമാകാറുണ്ട്. ഈ നീർക്കെട്ട് തുടരുന്നതായി കണ്ടാൽ കോവിഡ് അണുബാധ സംശയിക്കണം.

4. ചെവിവേദന

ചെവിയിൽ ഒരു മുഴക്കമോ കേൾവിക്ക് ചെറിയ തടസ്സമോ വാക്സിനേഷന് ശേഷം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവയും കോവിഡ് അണുബാധയുടെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപെടുന്ന പക്ഷം വാക്സീൻ എടുത്തവരും രോഗ പരിശോധന നടത്തി, വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. എന്നാൽ ഈ ലക്ഷണങ്ങൾ നോക്കി ഇരിക്കുന്ന വേളയിൽ കോവിഡിന്റെ സാധാരണ രോഗലക്ഷണങ്ങൾ മറക്കുകയും അരുത്. പനി, തലവേദന, കണ്ണിലെ ചുവപ്പ്, ശരീരവേദന, മണവും രുചിയും നഷ്ടമാകൽ,ഓക്സിജൻ തോത് താഴ്ന്നു പോകൽ പോലുള്ള കോവിഡിന്റെ പൊതു രോഗലക്ഷണങ്ങളോട് ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button