Latest NewsNewsInternational

പാകിസ്താനില്‍ ഓടുന്ന ബസ് പൊട്ടിത്തെറിച്ച സംഭവം: മരണസംഖ്യ ഉയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ ബസ് സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ബസാണ് പൊട്ടിത്തെറിച്ചത്.

Also Read: ഇത് യോഗിയുടെ യുപി: ഉത്തര്‍പ്രദേശില്‍ 3 അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയില്‍: മൂന്ന് ദിവസത്തിനിടെ പിടിയിലായത് 5 പേര്‍

കൊല്ലപ്പെട്ടവരില്‍ 9 പേര്‍ ചൈനീസ് പൗരന്മാരാണെന്ന് പാകിസ്താനിലെ ചൈനീസ് എംബസി അറിയിച്ചു. നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സ്‌ഫോടനത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ പാകിസ്താന്‍ പട്ടാളക്കാരാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, ബസിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാറ് മൂലം വാതക ചോര്‍ച്ച ഉണ്ടായതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button