KeralaLatest NewsNews

മുട്ടിൽ മരംമുറി: കർഷകർക്കെതിരെ കെഎൽസി വകുപ്പ് ചുമത്തി റവന്യു വകുപ്പ്: മുഖ്യപ്രതി റോജിക്കെതിരെ നടപടിയില്ല

കോഴിക്കോട്: മുട്ടിൽ മരംമുറി നടന്ന ഭൂമിയിലെ കർഷക്കെതിരെ നടപടിയുമായി റവന്യു വകുപ്പ്. കർഷകർക്കെതിരെ റവന്യു വകുപ്പ് കെഎൽസി വകുപ്പ് ചുമത്തി. കർഷകരിൽ നിന്നും കേരള ലാന്റ് കൺസർവെൻസി നിയമപ്രകാരം മര വിലയുടെ മൂന്നിരട്ടി തുകയായിരിക്കും ഈടാക്കുക. ഇതിനായുള്ള നടപടികൾ റവന്യുവകുപ്പ് ആരംഭിച്ചു. വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ ആദിവാസികൾ ഉൾപ്പെടെ 68 കർഷകർക്കെതിരെയാണ് റവന്യു വകുപ്പ് കെഎൽസി വകുപ്പ് ചുമത്തിയത്.

Read Also: പുതിയ കരാറില്ല: അടുത്ത സീസണിൽ ക്ലബ് വിടുമെന്ന് എംബാപ്പെ

അതേസമയം കർഷകരെ കബളിപ്പിച്ച് ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയ മുഖ്യപ്രതി റോജി അഗസ്റ്റിനെതിരെ കെഎൽസി ചട്ടപ്രകാരം നടപടിയുണ്ടാകില്ലെന്ന് റവന്യു വകുപ്പ് അറിയിച്ചു. സ്വന്തം പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ച റോജിയുടെ സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരിൽ നിന്നും മരവിലയുടെ മൂന്നിരട്ടി ഈടാക്കും. ഭൂവുടമകൾക്കെതിരെ മാത്രമെ കെഎൽസി കേസെടുക്കാനാവുകയുള്ളൂവെന്നാണ് വൈത്തിരി തഹസിൽദാർ ശിവദാസ് വിശദമാക്കുന്നത്.

കർഷകർക്കെതിരെയുള്ള കെ എൽ സി കേസുകൾ പിൻവലിക്കുന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. മുട്ടിൽ മരംമുറി കേസിൽ കുറ്റക്കാർ രക്ഷപ്പെടില്ലെന്നും പോലീസിനോട് കേസെടുക്കാൻ നിർദേശം നൽകിയത് റവന്യൂ വകുപ്പാണെന്നെന്നും അദ്ദേഹം പറഞ്ഞു. 220 ക്യൂബിക് മീറ്റർ ഈട്ടിമരങ്ങളാണ് മുട്ടിൽ വില്ലേജിൽ നിന്ന് മുറിച്ചു മാറ്റിയത്. മുഖ്യപ്രതികൾക്കെതിരെ മാത്രം 42 കേസുകളാണ് വനംവകുപ്പ് രജിസ്റ്റർ ചെയ്തിരുന്നത്. വനംവകുപ്പും പോലീസും രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും റോജി അഗസ്റ്റിൻ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി കുറയുന്നില്ല, മരണ നിരക്കും ഉയർന്നു തന്നെ: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button