COVID 19Latest NewsIndiaNews

കോവിഡ്​ കേസുകളുടെ എണ്ണം മന്ദഗതിയിലായത് മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38079 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ സജീവ കേസുകളുടെ എണ്ണം 424025 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനം ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read Also : കാത്തിരിപ്പിന് വിരാമം : രാമക്ഷേത്രം തുറക്കുന്നതെന്നെന്ന് പ്രഖ്യാപിച്ച് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് 

അതേസമയം കോവിഡ്​ കേസുകളുടെ എണ്ണം കുറയുന്നത്​ മൂന്നാം തരംഗത്തിനുള്ള മുന്നറിയിപ്പാണെന്ന് കേന്ദ്ര കോവിഡ്​ പ്രതിരോധ സംഘത്തിലെ അംഗം കൂടിയായ വി.കെ. പോള്‍ പറഞ്ഞു. ഇന്ത്യയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത 100 മുതല്‍ 150 ദിവസം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ജൂലൈയോടെ 50 കോടി വാക്​സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ്​ പരിശ്രമം. കോവിഷീല്‍ഡ്​, കോവാക്​സിന്‍ എന്നിവയുടെ 66കോടി വാക്​സിന്‍ ഡോസുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇവക്കുപുറമെ, 22 കോടി വാക്​സിന്‍ ഡോസുകള്‍ സ്വകാര്യമേഖലയില്‍ വിതരണം ചെയ്യും’ -പോള്‍ പറഞ്ഞു​.

രണ്ടു ഡോസ്​ വാക്​സിനും സ്വീകരിച്ച ​പൊലീസ്​ ഉദ്യോഗസ്​ഥരില്‍ കോവിഡ്​ മരണനിരക്ക്​ കുറഞ്ഞതായി ​ഐ.സി.എം.ആറിന്‍റെ പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button