KeralaLatest NewsNews

കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍: താത്പര്യ പത്രത്തിന്റെ കരട് ഇന്ന് സമര്‍പ്പിക്കും

പത്ത് വാക്‌സിന്‍ കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്

തിരുവനന്തപുരം : കോവിഡ് വാക്‌സിൻ നിര്‍മ്മിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. വാക്‌സിൻ നിര്‍മ്മാണത്തിന്റെ തുടര്‍നടപടികളിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. വാക്‌സിൻ കമ്പനികളുമായി ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സംഘം ഇന്ന് സര്‍ക്കാരിന് കരട് റിപ്പോര്‍ട്ട് നല്‍കും. പ്രൊജക്റ്റ് ഡയറക്‌ടര്‍ എസ് ചിത്രയാണ് റിപ്പോര്‍ട്ട് നല്‍കുക.

പത്ത് വാക്‌സിന്‍ കമ്പനികളാണ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്. 20 കമ്പനികളാണ് രാജ്യത്ത് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. വാക്‌സിന്‍ ഉത്‌പാദനത്തില്‍ നിന്ന് വലിയ ലാഭം കിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കമ്പനികളുടെ ആവശ്യം. തിരുവനന്തപുരം തോന്നയ്‌ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് നിര്‍മ്മാണം ആരംഭിക്കുകയെന്നും വിവരമുണ്ട്.

Read Also  :  ശക്തമായ ഹൈന്ദവ മുന്നേറ്റം ലക്‌ഷ്യം: ഹിന്ദു ഐക്യവേദിയുടെ തലപ്പത്തേക്ക് വത്സൻ തില്ലങ്കേരി

കമ്പനികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് താത്പര്യ പത്രം സമര്‍പ്പിക്കുന്നത്. താത്പര്യ പത്രത്തിന് പിന്നാലെ ഉടന്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button