KeralaNattuvarthaLatest NewsNewsMobile PhoneTechnology

നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

നിങ്ങളുടെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയർ ഉണ്ടോയെന്ന് സംശയമുണ്ടോ. എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്

തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തല്‍ വാർത്തകളും വിവാദങ്ങളും ഉയര്‍ന്നു വന്നതോടെ സാധാരണക്കാരുടെ ആശങ്കയും കൂടി വരികയാണ്. മൊബൈലിലെ ഫോണ്‍ വിളികളും മെസേജുകളും ചോര്‍ത്തപ്പെടാനുള്ള സാധ്യത എത്രത്തോളമെന്നും സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച്‌ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ നടത്തുന്നത് എങ്ങനെ, തുടങ്ങി പലതരം സംശയങ്ങളാണ് ഉയർന്നുവരുന്നത്. വിവരങ്ങള്‍ ചോര്‍ത്തുന്ന സ്പൈവെയറുകളോ അപ്പുകളോ ഫോണില്‍ ഉണ്ടെങ്കിൽ അത് എങ്ങനെ കണ്ടെത്തും എന്നതിനെക്കുറിച്ച് സുനില്‍ തോമസ് തോണിക്കുഴിയില്‍ ഫേസ്ബുക്കില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.

സുനില്‍ തോമസ് തോണിക്കുഴിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിങ്ങളുടെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള സ്പൈ വെയർ ഉണ്ടോയെന്ന് സംശയമുണ്ടോ. എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്.

1 പെട്ടെന്ന് ബാറ്ററി ഡിസ്ചാർജ് ആകുന്നുണ്ടോ ?
സാധാരണ ഫോണിൻറെ ബാറ്ററി ലൈഫ് കാലക്രമേണ കുറഞ്ഞുവരും ഒന്നുരണ്ട് വർഷമൊക്കെ കഴിയുമ്പോൾ ബാറ്ററി ചാർജ് നിൽക്കാതാകും. ഹൈ എൻഡ് ഫോണുകളിൽ കുറേക്കൂടി കാലം നിന്നേക്കാം. എന്നാൽ അധികം പഴക്കമില്ലാത്ത ഫോണുകളുടെ ബാറ്ററി പെട്ടെന്ന് ഡിസ്ചാർജ് ആകുന്നുണ്ടെങ്കിൽ ഏതെങ്കിലും സ്പൈവെയർ ബാക്ക് ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് ആകാം കാരണം. ഫോണിലെ ബാറ്ററി
ബാറ്ററി യൂസേജ് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാവുന്നതാണ്.

2 ഫോൺ പെട്ടെന്ന് ഇന്ന് സ്ലോ ആയതു മാതിരി തോന്നുന്നുണ്ടോ?
നിങ്ങളുടെ ഫോണിൽ സാധാരണ ഉപയോഗിക്കുന്നആപ്ലിക്കേഷനുകൾ വളരെപ്പതിയെ ഓപ്പൺ ചെയ്യുന്നതായി തോന്നുന്നുണ്ടോ എങ്കിൽ മിക്കവാറും ഏതെങ്കിലും സ്‌പൈ വെയർ ആപ്ലിക്കേഷനുകൾ ബാക്ക്ഗ്രൗണ്ടിൽ ഓടുന്നുണ്ടാകാം. അവയാകാം നിങ്ങളുടെ ഫോണിന്റെ പെർഫോമൻസ് കുറയ്ക്കുന്നത്.

3 ഡാറ്റാ ചോർച്ചയുള്ളതായി തോന്നുന്നുണ്ടോ?
നിങ്ങളുടെ ദിവസേനയുള്ള ഡാറ്റാ ലിമിറ്റ് പ്രത്യേകിച്ച് ഒരാപ്പും ഉപയോഗിക്കാതെ തന്നെ തീരുന്നുണ്ടോ. എങ്കിൽ ഫോണിനെ സംശയിക്കേണ്ടതുണ്ട് . പലപ്പോഴും സ്പൈവെയറുകൾ വലിയതോതിൽ ഡേറ്റ ഉപയാഗിച്ച് പുറത്തേക്ക് വിവരങ്ങൾ കടത്തുന്നുണ്ടാകാം.

4 നിങ്ങൾ അറിയാതെ തന്നെ കോളുകളും എസ്എംഎസുകളും നിങ്ങളുടെ ഫോണിൽ നിന്ന് പോകുന്നുണ്ടോ?
പല സ്പൈ വെയറുകളും കോൺടാക്ട് ലിസ്റ്റ് എടുത്തു അതിൽ ഉള്ള എല്ലാവർക്കും എസ്എംഎസുകൾ അയക്കുകയോ കോൾ ചെയ്യുകയോ ചെയ്യും. പലപ്പോഴും സ്പൈവെയറുകൾ കൂട്ടുകാരിലേക്ക് പകർത്തപ്പെടുന്നതീ വഴിക്കാണ്.

5) നിങ്ങളുടെ ഫോണിൽ വിചിത്രമായ പോപ്പ് അപ്പുകൾ ചാടി വരാറുണ്ടോ എങ്കിൽ തീർച്ചയായും സ്‌പൈ വെയർ കാണും.

6 നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിലോ ലോ ഐ ക്ലൗഡ് അക്കൗണ്ടിലോ അപരിചിതമായ ഏതെങ്കിലും സ്ഥലത്തുനിന്ന് ലോഗിൻ കാണിക്കുകയോ ഫയലുകൾ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടോ. (ജി മെയിൽ ചിലപ്പോൾ സസ്പീഷ്യസ് ലോഗിൻ സംഭവിച്ചു എന്നാ ക്കെ അലർട്ട് ചെയ്യാറുണ്ട്. )

എങ്കിൽ നിങ്ങൾ തീർച്ചയായും ഫോൺ പരിശോധിക്കണം.
നിങ്ങളുടെ ഫോൺ ഹാക്ക് ആയി എന്ന് സംശയം തോന്നിയാൽ അത്യാവശ്യം ഡേറ്റ ബാക്ക് അപ് ചെയ്തതിനുശേഷം ഫാക്ടറി റിസെറ്റ് ചെയ്യുക. തുടർന്ന് എല്ലാ അപ്ഡേറ്റുകളും ചെയ്യുക.
ആവശ്യമില്ലാത്തതും അപരിചിതവുമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button