KeralaLatest NewsNews

സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ തട്ടിപ്പിന്റെ ചാ​ക​ര : എസ്.ബി.ഐ ഇടപാടിനിടെ ഹോട്ടല്‍ ഉടമക്ക് നഷ്​ടമായത് 29 കോടി

അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം തട്ടുമ്പോൾ ബാ​ങ്ക് ന​ല്‍​കു​ന്ന മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളും ഹാ​ക്ക​ര്‍​മാ​ര്‍​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്ന് ഡി​ലീ​റ്റ് ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം : എ​സ്.​ബി.​ഐ​യി​ല്‍ നി​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ ര​ഹ​സ്യ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്ന് ഉ​റ​പ്പി​ച്ച്‌ കേ​ര​ള പൊ​ലീ​സ്. ബാങ്കിന്റെ സ​ര്‍​വ​റി​ല്‍ നി​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ അ​ക്കൗ​ണ്ട്, ഇ-​മെ​യി​ല്‍ ഐ​ഡി, ആ​ധാ​ര്‍  നമ്പർ , മൊ​ബൈ​ല്‍ നമ്പർ എ​ന്നി​വ ഹാ​ക്ക​ര്‍​മാ​ര്‍ ചോ​ര്‍​ത്തി.

Read Also : കേരളത്തിലെ പെരുനാൾ ഇളവ് : സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സംസ്ഥാന സർക്കാർ  

എ.​ടി.​എം കാ​ര്‍​ഡ് പു​തു​ക്ക​ല്‍, ക്രെ​ഡി​റ്റ് കാ​ര്‍​ഡിന്റെ പ​രി​ധി വ​ര്‍​ധി​പ്പി​ക്ക​ല്‍, കൈ.​വൈ.​സി അ​പ്ഡേ​ഷ​ന്‍, അ​ക്കൗ​ണ്ട് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യ​ല്‍ തു​ട​ങ്ങി എ​സ്.​ബി.​ഐ ബാ​ങ്കിന്റെ പേ​രി​ല്‍ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​ന്ന വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത​വ​ര്‍​ക്കാ​ണ് പ​ണം ന​ഷ്​​ട​മാ​യ​ത്.

ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യുമ്പോൾ ടീം ​വ്യൂ​വ​ര്‍, എ​നി ഡെ​സ്ക് തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. അ​തോ​ടെ അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ് ടോ​പ് തു​ട​ങ്ങി‍യ​വ ത​ട്ടി​പ്പു​കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. അ​ക്കൗ​ണ്ടി​ലേ​ക്ക് ക​യ​റി യൂ​സ​ര്‍ ഐ​ഡി​യും പാ​സ്​​വേ​ഡും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടും ത​ട്ടി​പ്പു​കാ​രു​ടെ വ​രു​തി​യി​ലാ​കും. തു​ട​ര്‍​ന്ന് ഘ​ട്ടം​ഘ​ട്ട​മാ​യി പ​ണം പി​ന്‍​വ​ലി​ക്കു​ക​യാ​ണ് രീ​തി.

പ​ട്ട​ത്തെ പ്ര​മു​ഖ ഹോ​ട്ട​ല്‍ ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 29 കോ​ടി രൂപയാണ് ഹാ​ക്ക​ര്‍​മാ​ര്‍ ത​ട്ടിയെടുത്തത്. ഇ​ദ്ദേ​ഹ​ത്തിെന്റെ മൊ​ബൈ​ലും ലാപ്പ്‌ടോപ്പും ‘ടീം ​വ്യൂ​വ​ര്‍’ ആ​പ്​ ഉ​പ​യോ​ഗി​ച്ച്‌ ഹാ​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ് പ​ണം ക​വ​ര്‍​ന്ന​ത്. 2016 മു​ത​ല്‍ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ര​യും തു​ക ന​ഷ്​​ട​മാ​യ​ത്. ഹോ​ട്ട​ലു​ട​മ​യു​ടെ മ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. ഘാ​ന​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം പോ​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം തട്ടുമ്പോൾ ബാ​ങ്ക് ന​ല്‍​കു​ന്ന മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളും ഹാ​ക്ക​ര്‍​മാ​ര്‍​ത​ന്നെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്ന് ഡി​ലീ​റ്റ് ചെ​യ്യും. ഇ​തോ​ടെ ഈ ​പ​ണം ന​ഷ്​​ട​മാ​യ വി​വ​രം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ള്‍ അ​റി​യുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button