COVID 19KeralaLatest NewsNews

അധിക ബാധ്യതയാകും : ഓണക്കിറ്റില്‍ തൽക്കാലം ക്രീം ബിസ്‌കറ്റ് നല്‍കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് 22 കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്നതിനാൽ ഓണക്കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 90 ലക്ഷം കിറ്റുകളില്‍ ബിസ്‌കറ്റ് ഉള്‍പ്പെടുത്തുമെന്നായിരുന്നു കണക്കുകൂട്ടിയത്. എന്നാൽ ഭക്ഷ്യവകുപ്പിന്‍റെ നിര്‍ദേശം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

Read Also : സി.പി.എം അനുഭാവികള്‍ക്ക് മാത്രം വാക്സിൻ : കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ സംഘർഷം 

ഓണത്തിന്റെ സ്‌പെഷ്യല്‍ ഭക്ഷ്യക്കിറ്റില്‍ കുട്ടികള്‍ക്കായി ഒരു വിഭവം എന്ന നിലയിലാണ് ചോക്ലേറ്റ് എന്ന നിര്‍ദേശം ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഒരു മാസത്തോളം നീളുന്ന വിതരണ പ്രക്രിയക്ക് ഇടയില്‍ ചോക്ലേറ്റ് അലിഞ്ഞുപോകുമെന്നതിനാല്‍ ഇത് പിന്നീട് ക്രീം ബിസ്‌കറ്റ് ആക്കുകയായിരുന്നു.

ഓണക്കിറ്റിന് ആകെ ചെലവ് 592 കോടിരൂപയാണ്. ക്രീം ബിസ്‌കറ്റ് ഒഴിവാക്കുന്നത് വഴി ഇത് 570 കോടിയായി കുറയും. ക്രീം ബിസ്‌കറ്റ് എന്ന നിര്‍ദേശം മുഖ്യമന്ത്രി തള്ളിയതോടെ ഈ വര്‍ഷം ഓണത്തിന് 16 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുകയെന്ന് ഉറപ്പായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button