Latest NewsNewsInternational

ആഗോള ഹാക്കിംഗ് ക്യാമ്പയിന് പിന്നിലും ‘ചങ്കിലെ ചൈന’?: പുറത്തുവരുന്നത് നിര്‍ണായക തെളിവുകള്‍

വാഷിംഗ്ടണ്‍: അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുന്ന ഹാക്കിംഗ് ക്യാമ്പയിന് പിന്നില്‍ ചൈനയെന്ന് സൂചന. ഇതിന്റെ ഭാഗമായി നാല് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചൈനീസ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് അമേരിക്കയുടെ നടപടി എന്നതാണ് ശ്രദ്ധേയം.

Also Read: സ്വയം ക്ഷയിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാതെ ബിജെപിയെ കുറിച്ചുള്ള ആശങ്കയിലാണ് കോൺഗ്രസ് : പരിഹസിച്ച് പ്രധാനമന്ത്രി

നാല് ചൈനീസ് ഉദ്യോഗസ്ഥര്‍ അതീവ രഹസ്യ സ്വഭാവമുള്ള ബിസിനസ് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി സാന്‍ ഡീഗോയിലെ യുഎസ് അറ്റോര്‍ണിയുടെ ഓഫീസും എഫ്ബിഐയും അറിയിച്ചു. എബോള, എച്ച്‌.ഐ.വി തുടങ്ങിയ മാരക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുകളും ഇവര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും ചൈനയ്ക്ക് വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡി.ഒ.ജെ) അറിയിച്ചിട്ടുണ്ട്.

ഡിങ് ചിയാവോയങ്, ചെങ് ഖിങ്മിന്‍, സു യുന്‍മിന്‍, വു ഷുറോങ് എന്നിവര്‍ക്കെതിരെയാണ് അമേരിക്ക കുറ്റം ചുമത്തിയിരിക്കുന്നത്. 2009 ജൂലൈ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് ഇവര്‍ അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളുടെ കമ്പനികളെയും സര്‍വ്വകലാശാലകളെയും സര്‍ക്കാര്‍ ഏജന്‍സികളെയും ലക്ഷ്യമിട്ടത്. സുരക്ഷിത കമ്പ്യൂട്ടറുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇവരുടെ രീതി. ഇവര്‍ ഹൈനാനിലെ വിവിധ സര്‍വ്വകലാശാലകളിലും ജോലി ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button