Latest NewsSaudi ArabiaNewsGulf

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി രാജാവിന്റെ തീരുമാനം

റിയാദ് : സൗദിയില്‍ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി. സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ഉത്തരവ്. നേരത്തെ ജൂലൈ അവസാനം വരെ പ്രവാസികളുടെ ഇഖാമ, സന്ദര്‍ശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്. സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളത് കാരണം നാട്ടില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ നടപടി.

Read Also : ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ആദ്യം തുറക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രൈമറി സ്‌കൂളുകൾ: ഐസിഎംആർ

നേരത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം ഈ രാജ്യങ്ങളിലെ പ്രവാസികളുടെ രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടിയിരുന്നു. ഇതാണ് ഇന്നത്തെ ഉത്തരവോടെ അടുത്ത മാസം അവസാനം വരെ വീണ്ടും നീട്ടിനല്‍കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button