COVID 19KeralaLatest NewsNewsIndia

രാജ്യത്ത് 36,977 പേർക്ക് രോഗമുക്തി: ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, മരണനിരക്കും കുതിച്ചുയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടി. കഴിഞ്ഞ ഒരാഴ്ചയായി രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. 41,383 പേർക്ക് ആണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 3,12,57,720 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നത്തെ കണക്കിൽ രോഗബാധിത സംഖ്യ തലേദിവസത്തേക്കാൾ 632 എണ്ണം കുറവാണ്. അതേസമയം 507 പേർ മാത്രമാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണം 4,18,987 ആയി.

Also Read:കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി ബാങ്കുകളുടെ പുതിയ തീരുമാനം

രാജ്യത്തിലെ സ്ഥിതി എടുക്കുമ്പോൾ ആശ്വസിക്കാനുള്ള വകയുണ്ടെങ്കിലും കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചവരിൽ 60 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സജീവമായ കേസുകൾ കേരളത്തിലാണുള്ളത്. 1,30,139 പേരാണ് നിലവിൽ കേരളത്തിൽ ചികിത്സയിൽ കഴിയുന്നത്. അതായത്, രാജ്യത്തെ ആകെ കണക്കുകളുടെ നാലിൽ ഒരു ഭാഗം കേരളത്തിൽ നിന്നാണ്. 98,087 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിറകിലുള്ളത്. രാജ്യത്ത് സജീവമായ കേസുകളിൽ 56 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്.

നിലവിൽ 4,09,394 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളിൽ 3,04,29,339 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. 17,481 പേർക്കാണ് ഇന്നലെ സംസ്ഥാനത്ത കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. മരണനിരക്കിലും ക്രമാതീതമായ വർദ്ധനവ് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button