KeralaLatest NewsNews

കരുവന്നൂര്‍ തട്ടിപ്പ്: എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താനൊരുങ്ങി സഹകരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകളിലും പരിശോധന നടത്താനൊരുങ്ങി സഹകരണ വകുപ്പ്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. മന്ത്രി വി.എന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി ജില്ലകളില്‍ പ്രത്യേക പരിശോധന വിഭാഗം രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല: എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യവാങ്മൂലം നല്‍കണം

രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അഡീഷണല്‍ രജിസ്ട്രാര്‍ക്കാണ് പരിശോധനാ ചുമതല. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.സി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button