Latest NewsNewsIndiaInternational

‘എന്റെ ഫോണും ചോർത്തി, അമിത് ഷാ രാജി വെയ്ക്കണം’: ആവശ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെഗാസസ് ചാരവൃത്തിയെക്കുറിച്ച് മോദി സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്നും രാഹുൽ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

മോദി സർക്കാരിന്റെ നിർദേശപ്രകാരമാണ് ഹാക്കിംഗ് നടന്നതെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. കേന്ദ്രമന്ത്രിമാരുടെയും ജുഡീഷ്യറിയുടെയും നിരവധി പ്രതിപക്ഷ നേതാക്കളുടെയും ചാരവൃത്തിക്ക് പിന്നിലുള്ള ആളുകളെയോ സംഘടനകളെയോ കണ്ടെത്താൻ സർക്കാർ അന്വേഷണത്തിന് ഉത്തരവിടാത്തത് അതുകൊണ്ടാണെന്നും രാഹുൽ പറഞ്ഞു.

Also Read:കല്ലമ്പലത്ത് സൂപ്പർ ഫാസ്റ്റും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് : വീഡിയോ ദൃശ്യങ്ങൾ

‘പെഗാസസിനെ ഇസ്രായേൽ ഭരണകൂടം ഒരു ആയുധമാക്കി ഉപയോഗിക്കുകയാണ്. ആ ആയുധം തീവ്രവാദികൾക്കെതിരെ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് ഇന്ത്യൻ ഭരണകൂടത്തിനെതിരെയും നമ്മുടെ സ്ഥാപനങ്ങൾക്കെതിരെയും ഉപയോഗിച്ചു. ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്‌ക്കെതിരായ ആക്രമണമാണ്. ഇത് സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദിത്തപ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കുകയും വേണം’, രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം. 2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button