Latest NewsKeralaNews

അപേക്ഷകള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ, അക്കൗണ്ട് നമ്പര്‍ മാത്രം സിപിഎം നേതാക്കളുടെ: വൻ അഴിമതിയെന്ന് വി.വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങള്‍ കേരളത്തെ ഞെട്ടിച്ചെന്ന് ബിജെപി നേതാവ് വി.വി രാജേഷ്. തിരുവനന്തപുരം, കോഴിക്കോട് സ്വര്‍ണക്കടത്തുക്കളെയും എസ്.എന്‍.സി ലാവ്‌ലിന്‍ കേസിനെപ്പോലും വെല്ലുന്ന തരത്തിലുള്ള അഴിമതിയാണ് പുറത്തു വരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.വി രാജേഷിന്റെ പ്രതികരണം.

Also Read: രാജ്യത്ത് വാക്‌സിനേഷന്‍ ശരാശരിയില്‍ കേരളം 23-ാം സ്ഥാനത്ത്: കണക്കുകള്‍ പുറത്തുവന്നത് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍

പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടി സമര്‍പ്പിയ്ക്കുന്ന അപേക്ഷകള്‍ എല്ലാം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെതാണെങ്കില്‍ പണം വരേണ്ട അക്കൗണ്ട് നമ്പര്‍ മാത്രം സിപിഎം നേതാക്കളുടെതും ബന്ധുക്കളുടെതുമാണെന്ന് വി.വി രാജേഷ് പറഞ്ഞു. സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും ഒപ്പം സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പ് പുറത്തു വന്നപ്പോൾ ഒരു തദ്ദേശ സ്ഥാപനത്തിൽ നടന്ന പ്രദേശിക അഴിമതിയാണെന്നാണ് കേരളം ആദ്യം കരുതിയത്, എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ കേരളം ഞെട്ടുന്നു. ഒരു പക്ഷെ തിരുവനന്തപുരം, കോഴിക്കോട് സ്വർണ്ണക്കടത്തുക്കളെയും, എസ് എൻ സി ലാവ് ലിൻ കേസിനെപ്പോലും വെല്ലുന്ന തരത്തിലുള്ള അഴിമതിയാണ് പുറത്തു വരാൻ പോകുന്നത്.

തലസ്ഥാനത്തു കണ്ടത് അക്ഷരാർത്ഥത്തിൽ മഞ്ഞു മലയുടെ ഒരറ്റം മാത്രം.ലളിതമായി പറഞ്ഞാൽ വിവിധ പട്ടികജാതി ക്ഷേമ പദ്ധതികൾക്ക് വേണ്ടി സമർപ്പിയ്ക്കുന്ന അപേക്ഷകൾ എല്ലാം പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെത്. എന്നാൽ പണം വരേണ്ട Account നമ്പർ മാത്രം സി പി എം നേതാക്കളുടെതും, ബന്ധുക്കളുടെതും ! ഇങ്ങനെ നൂറു കണക്കിന് കോടി രൂപയാണ് കേരളത്തിലെ പല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകൾ വഴി തട്ടിയെടുത്തിരുന്നത്.

മലപ്പുറം ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങൾ പാലക്കാട് ജില്ലയിലെ തെങ്കര പഞ്ചായത്ത് എന്നിവിടുങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന വാർത്തകൾ അന്വേഷണ പരിധിയിൽ വരണം, ദേശീയ പട്ടിക ജാതിക്കമ്മീഷൻ്റെ അടിയന്തിരയിടപെടൽ പതിയണം, ഒപ്പം സിബിഐ അന്വേഷണം ഉണ്ടാകണം. ഇടതു പക്ഷ ഭരണകൂടത്തിൻ്റെ ഒരഴിമതി എന്നതിലുപരി സമൂഹത്തിൻ്റെ പ്രത്യേക പരിഗണന ലഭിയ്‌ക്കേണ്ട പട്ടികജാതി വിഭാഗത്തെ പതിറ്റാണ്ടുകളായി ഇടതു പക്ഷ നേതാക്കൾ വഞ്ചിക്കുന്ന ചിത്രത്തിൻ്റെ നേർക്കാഴ്ചയാണ്.

ദേശീയ ശ്രദ്ധ പതിയേണ്ട വിഷയം എന്ന നിലയിലേയ്ക്ക് ഇത് മാറിയിരിയ്ക്കുന്നു. ഈ വിഷയം ഇന്നലെ തിരുവനതപുരം കോർപ്പറേഷൻ്റെ special council meeting ൽ ശക്തമായി ഉന്നയിച്ച ജനപ്രതിനിധികൾക്ക് അഭിവാദ്യങ്ങൾ. ഇന്നലെ നിങ്ങൾ എടുത്ത നിലപാടിന് നാളെ കേരളവും, പിന്നാലെ രാജ്യവും പിന്തുണ നല്കും.പാർശ്വ വല്കരിയ്ക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന നിങ്ങളാണ് ശരിയെന്ന് സമൂഹം വിലയിരുത്തിക്കഴിഞ്ഞു. സമരമുഖങ്ങളിൽ തീപ്പന്തമാകുവാൻ നിങ്ങൾക്ക് എല്ലാ പിന്തുണയും നല്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button